/indian-express-malayalam/media/media_files/2025/05/05/wR5WHGEqSwIyZ25a0TPN.jpg)
Urvil Patel, MS Dhoni Photograph: (IPL, Instagram)
Chennai Super Kings IPL 2025: ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം സീസണുകളിലൊന്നിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് കടന്ന് പോകുന്നത്. ഐപിഎൽ പതിനെട്ടാം സീസണിൽ പ്ലേഓഫ് സാധ്യത ആദ്യം അടഞ്ഞത് ചെന്നൈയുടെ മുൻപിലാണ്. 11 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സ് ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. ഇനി രണ്ട് മത്സരങ്ങൾ കൂടി സീസണിൽ ചെന്നൈക്ക് ബാക്കിയുള്ളപ്പോൾ ഒരു വെടിക്കെട്ട് ബാറ്ററെ സ്ക്വാഡിലെത്തിക്കുകയാണ് ധോണിയും സംഘവും.
26കാരനായ ബറോഡ ബാറ്റർ ഉർവിൽ പട്ടേലിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിലെത്തിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നുള്ള 22കാരൻ വിക്കറ്റ് കീപ്പർ ബാറ്റർ വൻഷ് ബേദിക്ക് പകരമാണ് വെടിക്കെട്ട് ബാറ്റർ ഉർവിലിനെ ചെന്നൈ ടീമിനൊപ്പം ചേർക്കുന്നത്. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണ് വൻഷ് ബേദിക്ക് സീസൺ നഷ്ടമായത്.
ഋഷഭ് പന്തിനെ കടത്തിവെട്ടിയ ബാറ്റർ
ഉർവിലിനെ ടീമിലെത്തിച്ചെന്ന് കേട്ടത് മുതൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ത്രില്ലിലാണ്. കഴിഞ്ഞ വർഷത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ഉർവിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിക്കുന്നത്. ത്രിപുരയ്ക്ക് എതിരെ 28 പന്തിൽ നിന്ന് ഉർവിൽ സെഞ്ചുറിയടിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് ആണ് ഉർവിൽ തകർത്തത്.
28 പന്തിൽ സെഞ്ചുറിയടിച്ചതിന് ശേഷം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വീണ്ടും ഉർവിലിന്റെ വെടിക്കെട്ട് സെഞ്ചുറി എത്തി. ഇത്തവണ ഉത്തരാഖണ്ഡിന് എതിരെ 36 പന്തിലാണ് ഗുജറാത്ത് ബാറ്റർ സെഞ്ചുറിയടിച്ചത്. കഴിഞ്ഞ വർഷത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ആറ് മത്സരങ്ങളിൽ നിന്ന് ഉർവിൽ വാരിക്കൂട്ടിയത് 315 റൺസ്. 200ന് മുകളിലാണ് ഉർവിലിന്റെ സ്ട്രൈക്ക്റേറ്റ്.
2023ൽ ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡിൽ ഉർവിൽ ഇടംനേടിയിരുന്നു. എന്നാൽ ഒരു മത്സരം പോലും കളിക്കാനായില്ല. 47 ട്വന്റി20 മത്സരങ്ങളാണ് ഉർവിൽ കളിച്ചിരിക്കുന്നത്. നേടിയത് 1162 റൺസ്. 170ന് മുകളിലാണ് ഉർവിലിന്റെ സ്ട്രൈക്ക്റേറ്റ്.
ഈ സീസണിൽ തുടർ തോൽവികളിലേക്ക് വീണതിന്റെ നിരാശയിൽ നിൽക്കുമ്പോഴും യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി ചെന്നൈ സൂപ്പർ കിങ്സ്. 18കാരൻ ഷെയ്ഖ് റഷീദിന് അവസരം നൽകിയതിന് ശേഷം 17കാരൻ ആയുഷ് മാത്രേയേയും ചെന്നൈ ഓപ്പണിങ്ങിൽ ഇറക്കി. ബെംഗളൂരുവിന് എതിരെ ആയുഷ് മാത്രേ 94 റൺസ് സ്കോർ ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസിനേയും ചെ്നൈ സ്ക്വാഡിൽ ഉൾപ്പെടുത്തി.
Read More
- PBKS vs LSG: അർഷ്ദീപിന്റെ മാരക സ്പെല്ലുകൾ; ലക്നൗ വീണ്ടും തോറ്റു; പഞ്ചാബ് രണ്ടാമത്
- ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്
- Vaibhav Suryavanshi: 'വൈഭവ് വിയർപ്പൊഴുക്കിയിട്ടുണ്ട് ഒരുപാട്'; പ്രശംസയുമായി പ്രധാനമന്ത്രി
- കോഹ്ലിക്ക് എന്തുപറ്റി? അസ്വസ്ഥനായി താരം; അവ്നീത് കൗർ പ്രശ്നം കാരണമോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us