scorecardresearch

നന്നായി കളിച്ചിട്ടും ഹൈദരാബാദിനെ ജയിക്കാൻ അനുവദിക്കാതെ മഴ; ഡൽഹി തടിതപ്പി

DC vs SRH IPL 2025: പവർപ്ലേയിൽ തന്നെ ഡൽഹിയുടെ മൂന്ന് വിക്കറ്റ് പിഴുത് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കമിൻസ് ടീമിനെ മുൻപിൽ നിന്ന് നയിക്കുകയായിരുന്നു

DC vs SRH IPL 2025: പവർപ്ലേയിൽ തന്നെ ഡൽഹിയുടെ മൂന്ന് വിക്കറ്റ് പിഴുത് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കമിൻസ് ടീമിനെ മുൻപിൽ നിന്ന് നയിക്കുകയായിരുന്നു

author-image
Sports Desk
New Update
DC vs SRH IPL 2025

DC vs SRH IPL 2025 Photograph: (IPL, Instagram)

SRH vs DC IPL 2025: ഡൽഹി ക്യാപിറ്റൽസ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിങ്സ് കഴിഞ്ഞതിന് പിന്നാലെയാണ് മഴ എത്തിയത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ് ഡൽഹിക്ക് കണ്ടെത്താനായത്. മറ്റ് അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹൈദരാബാദിന്റെ ബാറ്റിങ് നിരയ്ക്ക് എളുപ്പം മറികടക്കാൻ സാധിക്കുന്ന വിജയ ലക്ഷ്യം. ഇവിടെ തോൽവിയിൽ നിന്ന് ഡൽഹിയെ മഴ രക്ഷിച്ചു. 

Advertisment

മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ചെന്നൈക്കും രാജസ്ഥാനും പിന്നാലെ പ്ലേഓഫ് കാണാതെ ഹൈദരാബാദും പുറത്തായി. 13 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ഡൽഹി ക്യാപിറ്റൽസ്. ടോപ് നാലിൽ എത്താനുള്ള ടീമുകളുടെ പോര് ഇതോടെ കടുക്കുന്നു. 

ഒടുവിൽ ഹൈദരാബാദിന് ജയിക്കാനുള്ള അവസരം മുൻപിലെത്തിയപ്പോഴാണ് മഴ വില്ലനായി വന്നത്. പവർപ്ലേയിൽ തന്നെ ഡൽഹിയുടെ മൂന്ന് വിക്കറ്റ് പിഴുത് ഹൈദരാബാദ് ക്യാപ്റ്റൻ കമിൻസ് ടീമിനെ മുൻപിൽ നിന്ന് നയിക്കുകയായിരുന്നു. മധ്യഓവറുകളിലും വിക്കറ്റ് പിഴുത് ഹൈദരാബാദ് പേസർമാർ റൺഒഴുക്ക് തടഞ്ഞു. 

ഡൽഹി ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ കരുൺ നായരെ വീഴ്ത്തിയാണ് കമിൻസ് വിക്കറ്റ് വേട്ട തുടങ്ങിയത്. പവർപ്ലേ അവസാനിക്കുമ്പോൾ 26-4 എന്ന നിലയിലായിരുന്നു ഡൽഹി. സ്റ്റബ്സിന്റേയും അശുതോഷ് ശർമയുടേയും ഇന്നിങ്സ് ആണ് 133 എന്ന സ്കോറിലേക്ക് ഡൽഹിയെ എത്തിച്ചത്. സ്റ്റബ്സ് 36 പന്തിൽ നിന്ന് 41 റൺസും അശുതോഷ് 26 പന്തിൽ നിന്ന് 41 റൺസും കണ്ടെത്തി.

Advertisment

Read More

Delhi Capitals Sunrisers Hyderabad IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: