/indian-express-malayalam/media/media_files/2025/01/12/01vbeLXTMnm4dZsBC57N.jpg)
Rohit Sharma Photograph: (Instagram)
ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെയോ അതല്ലെങ്കിൽ പരമ്പരയ്ക്ക് മുൻപോ രോഹിത് ശർമ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിയുകയാണ് എങ്കിൽ പകരം ഇടക്കാല ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന താരം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ ഇന്ത്യൻ സീനിയർ താരത്തിന്റെ ഈ നിർദേശം ബിസിസിഐ തള്ളിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണം എന്ന നിലപാടിലായിരുന്നു ബിസിസിഐ എങ്കിലും ചാംപ്യൻസ് ട്രോഫി ജയത്തോടെ ഈ നിലപാട് മാറിയതായി ആ സമയം റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത് ക്യാപ്റ്റനായി തുടരുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഇംഗ്ലണ്ട് പരമ്പരയിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാനാണ് രോഹിത് ശർമ താത്പര്യപ്പെടുന്നത് എന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്.
രോഹിത്തിന് ശേഷം ആര്?
വർക്ക് ലോഡ് കണക്കിലെടുത്ത് സ്റ്റാർ പേസർ ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഉറപ്പാണ്. പിന്നെ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നീ പേരുകളാണ് ഉയരുന്നത്. എന്നാൽ ഇരുവരുടേയും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ തലവേദനയാണ്. അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വരെ ടീമിനെ നയിക്കാൻ സാധിക്കുന്ന ക്യാപ്റ്റനെയാണ് ബിസിസിഐ നോക്കുന്നത്.
താത്കാലിക ക്യാപ്റ്റനെ കൊണ്ടുവരുന്നതിൽ പരിശീലകൻ ഗംഭീറിനും താത്പര്യം ഇല്ലെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് താത്കാലിക ക്യാപ്റ്റനാവാം എന്ന മുതിർന്ന താരത്തിന്റെ ഓഫർ തള്ളിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തി ഗില്ലിനേയോ പന്തിനേയോ ക്യാപ്റ്റൻസിയിൽ വളർത്തിക്കൊണ്ടുവരിക എന്ന സാധ്യതയും ബിസിസിഐയുടെ മുൻപിലുണ്ട്.
Read More
- PBKS vs LSG: അർഷ്ദീപിന്റെ മാരക സ്പെല്ലുകൾ; ലക്നൗ വീണ്ടും തോറ്റു; പഞ്ചാബ് രണ്ടാമത്
- ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്
- Vaibhav Suryavanshi: 'വൈഭവ് വിയർപ്പൊഴുക്കിയിട്ടുണ്ട് ഒരുപാട്'; പ്രശംസയുമായി പ്രധാനമന്ത്രി
- കോഹ്ലിക്ക് എന്തുപറ്റി? അസ്വസ്ഥനായി താരം; അവ്നീത് കൗർ പ്രശ്നം കാരണമോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.