/indian-express-malayalam/media/media_files/2025/05/04/4g06uRSt3Tb3NC1VncJY.jpg)
Vaibhav Suryavanshi, Narendra Modi Photograph: (ഫയൽ ഫോട്ടോ)
Vaibhav Suryavanshi Rajasthan Royals IPL 2025: 35 പന്തിൽ സെഞ്ചുറി നേടി 14ാം വയസിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവൻഷിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിലാണ് വൈഭവ് സൂര്യവൻഷി പുതുചരിത്രമെഴുതിയത്. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് ഇത്.
"ഐപിഎല്ലിൽ ബിഹാറിന്റെ മകനായ വൈഭവ് സൂര്യവൻഷിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം നമ്മളെല്ലാവരും കണ്ടു. ഈ ചെറിയ പ്രായത്തിൽ ഇത്ര വലിയൊരു റെക്കോർഡ് വൈഭവ് തന്റെ പേരിൽ ചേർത്തു. വൈഭവിന്റെ ഈ പ്രകടനത്തിന് പിന്നിൽ അവന്റെ കഠിനാധ്വാനമുണ്ട്. ഓരോ ലെവലിലേയും മത്സരങ്ങൾ കളിച്ചത് വൈഭവിനെ സഹായിച്ചു," ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
#WATCH | PM Modi virtually addresses the inauguration event of Khelo india Youth Games in Bihar's Patna.
— ANI (@ANI) May 4, 2025
PM Modi says, "We all have seen the outstanding performance of the son of Bihar, Vaibhav Suryavanshi, in IPL. Vaiabhav has created such a big record at this young age. Behind… pic.twitter.com/XnBSDoIyvl
എത്ര കൂടുതൽ കളിക്കുന്നുവോ അത്ര കൂടുതൽ വളരും എന്നും പ്രധാനമന്ത്രി വൈഭവിനെ ചൂണ്ടി പറഞ്ഞു. 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വൈഭവ് വരവറിയിച്ചത്. ഐപിഎല്ലിലെ തന്റെ മൂന്നാമത്തെ മത്സരത്തിലേക്ക് എത്തിയപ്പോൾ സെഞ്ചുറിയും വൈഭവ് സ്വന്തമാക്കി.
എന്നാൽ ഗുജറാത്തിനെതിരെ തകർത്തടിച്ചതിന് പിന്നാലെ വന്ന രണ്ട് കളിയിലും വൈഭവ് നിരാശപ്പെടുത്തി. മുംബൈ ഇന്ത്യൻസിന് എതിരെ രണ്ട് പന്തിലാണ് വൈഭവ് ഡക്കായത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ രണ്ട് പന്തിൽ നാല് റൺസുമായി വൈഭവ് മടങ്ങി.
Read More
- RCB Vs CSK IPL 2025: ആയുഷിനും രക്ഷിക്കാനായില്ല; ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു ഒന്നാമത്
- ആരാണ് അവ്നീത് കൗർ? ഒരു 'ലൈക്കിന്' കോഹ്ലിയുടെ വിശദീകരണം എന്തിന്?
- 'ദൈവത്തിന്റെ സ്വന്തം മകന് വേണ്ടി സംസാരിക്കുക മാത്രമാണ് ചെയ്തത്'; ശ്രീശാന്തിന്റെ പ്രതികരണം
- അംപയറോട് കലിപ്പിച്ച സംഭവം; ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത നടപടി വന്നേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us