/indian-express-malayalam/media/media_files/2025/05/04/boOqRsC3PZP9V7geeq0Y.jpg)
Virat Kohli Like Avneet Kaur Instagram Photo Photograph: (Screengrab)
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ത്രില്ലിങ് ജയവുമായാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചത്. ധോണിയും കൂട്ടർക്കുമെതിരേയും മികച്ച റൺറേറ്റിൽ കളിക്കാൻ വിരാട് കോഹ്ലിക്കായി. എന്നാൽ ചെന്നൈക്കെതിരെ ജയം പിടിച്ചതിന് ശേഷവും കോഹ്ലി അസ്വസ്ഥനാണെന്നാണ് ആരാധകർ പറയുന്നത്. അവ്നീത് കൗറുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾ കോഹ്ലിയെ മാനസികമായി തളർത്തി എന്നാണ് ആരാധകർ ആരോപിക്കുന്നത്.
ചെന്നൈക്കെതിരെ അവസാന പന്തിൽ ആർസിബി ജയിച്ചു കയറിയ നിമിഷം ടീം ഒന്നാകെ ആഘോഷിച്ചപ്പോൾ കോഹ്ലി ശാന്തനായി മാറി നിന്നതാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചത്. ഫീൽഡിലും ഡ്രസ്സിങ് റൂമിലും പതിവ് കോഹ്ലിയെ ആയിരുന്നില്ല ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം കണ്ടത് എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
ചെന്നൈക്ക് എതിരെ 33 പന്തിൽ നിന്ന് കോഹ്ലി 66 റൺസ് കണ്ടെത്തി. സീസണിലെ റൺവേട്ട 500 കടത്തുകയും ചെയ്തു കോഹ്ലി. എന്നാൽ അർധ ശതകം പിന്നിട്ടതിന് ശേഷവും കോഹ്ലി തന്റെ പതിവ് ശൈലിയിൽ സെലിബ്രേറ്റ് ചെയ്തിരുന്നില്ല. മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് ടിം ഡേവിഡ് കോഹ്ലിയുടെ ഇന്നിങ്സിനെ പ്രശംസിച്ചപ്പോഴും താരം ഗൗരവത്തിൽ തന്നെയാണ് നിന്നത്.
People have broken a strong man 🙂💔. Like literally people have problems with everything Virat Kohli does, how much can a person tolerate this? Chin up champ, we all are with you. pic.twitter.com/16qcwVacBI
— leisha (@katyxkohli17) May 3, 2025
അവ്നീത് കൗറിന്റെ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് കോഹ്ലിയുടെ ലൈക്ക് വന്നത് വലിയ ചർച്ചയായിരുന്നു. കോഹ്ലിക്കെതിരെ ആരാധകർ ട്രോളുകളുമായി എത്തുകയും ചെയ്തു. ഇതിനെ ചൊല്ലിയുള്ള ചർച്ചകൾ കോഹ്ലിയെ മാനസികമായി സമ്മർദത്തിലാക്കിയിട്ടുണ്ടാവാനാണ് സാധ്യത എന്നാണ് ആരാധകർ പറയുന്നത്. അൽഗോരിതത്തിലെ പിഴവിനെ തുടർന്നാണ് അവ്നീതിന്റെ ഫോട്ടോയ്ക്ക് ലൈക്ക് വന്നത് എന്ന് കോഹ്ലി വിശദീകരിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/05/02/VP97fvpMaX22g89QbO1F.png)
Read More
- RCB Vs CSK IPL 2025: ആയുഷിനും രക്ഷിക്കാനായില്ല; ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു ഒന്നാമത്
- ആരാണ് അവ്നീത് കൗർ? ഒരു 'ലൈക്കിന്' കോഹ്ലിയുടെ വിശദീകരണം എന്തിന്?
- 'ദൈവത്തിന്റെ സ്വന്തം മകന് വേണ്ടി സംസാരിക്കുക മാത്രമാണ് ചെയ്തത്'; ശ്രീശാന്തിന്റെ പ്രതികരണം
- അംപയറോട് കലിപ്പിച്ച സംഭവം; ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത നടപടി വന്നേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us