/indian-express-malayalam/media/media_files/2025/05/04/ZQ1Hm1TRnDUPIdFHGy9A.jpg)
Arshdeep Singh against LSG Photograph: (IPL, Instagram)
PBKS vs LSG Match: ഹിമാലയൻ മലനിരകൾക്ക് നടുവിൽ ധരംശാലയിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി പ്ലേഓഫിനോട് ഒരുപടി കൂടി അടുത്ത് പഞ്ചാബ് കിങ്സ്. പ്രാഭ്സിമ്രാന്റെ ഇന്നിങ്സിന്റെ കരുത്തിൽ പഞ്ചാബ് മുൻപിൽ വെച്ച 237 റൺസ് പിന്തുടർന്ന ഋഷഭ് പന്തിനും കൂട്ടർക്കും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് കണ്ടെത്താനായത്. പഞ്ചാബിന് 37 റൺസ് ജയം.
പഞ്ചാബ് കിങ്സിന്റെ സീസണിലെ ഏഴാമത്തെ ജയമാണ് ഇത്. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്താനും ഈ ജയത്തോടെ പഞ്ചാബ് കിങ്സിനായി. കൂറ്റൻ വിജയ ലക്ഷ്യം പിന്തടർന്ന ലക്നൗവിനെ തുടക്കത്തിൽ തന്നെ അർഷ്ദീപും ജാൻസനും ചേർന്ന് വരിഞ്ഞുമുറുക്കി. ഒരോവറിൽ തന്നെ മാർഷിനേയും മർക്രമിനേയും അർഷ്ദീപ് മടക്കിയത് ലക്നൗവിന് വലിയ പ്രഹരമായി.
ക്യാപ്റ്റൻ ഋഷഭ് പന്തും നിക്കോളാസ് പൂരനും ചേർന്ന് ലക്നൗവിനെ ചെയ്സിങ്ങിൽ തിരികെ കയറ്റാൻ ശ്രമിച്ചു. എന്നാൽ പൂരനെ മടക്കി വീണ്ടും അർഷ്ദീപിന്റെ പ്രഹരമെത്തി. സീസണിൽ ഉടനീളം തുടർന്ന ഫോമില്ലായ്മയിൽ നിന്ന് പുറത്തുകടക്കാൻ പഞ്ചാബിനെതിരെയും ഋഷഭ് പന്തിനായില്ല. ലക്നൗവിന്റെ ടോപ് 4 ബാറ്റർമാർക്ക് കണ്ടെത്താനായത് 37 റൺസ് മാത്രം.
ആവശ്യമായ റൺറേറ്റ് ഉയർന്ന് വന്നതോടെ ആയുഷ് ബദോനിയുടേയും അബ്ദുൽ സമദിന്റേയും കൈകളിൽ കാര്യങ്ങൾ ഒതുങ്ങിയില്ല. ബദോനിയും സമദും ചേർന്ന് കണ്ടെത്തിയ 81 റൺസ് കൂട്ടുകെട്ട് പഞ്ചാബിന്റെ വിജയ മാർജിൻ കുറച്ചു. 40 പന്തിൽ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സും പറത്തി 74 റൺസ് ആണ് ബദോനി കണ്ടെത്തിയത്. സമദ് 24 പന്തിൽ നിന്ന് 45 റൺസ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രാഭ്സിമ്രാനും ശ്രേയസും ഇൻഗ്ലിസുമാണ് തിളങ്ങിയത്. 48 പന്തിൽ നിന്നാണ് പ്രാഭ്സിമ്രാൻ 91 റൺസിലെത്തിയത്. ശ്രേയസ് അയ്യർ 25 പന്തിൽ നിന്ന് 45 റൺസ് എടുത്തു. ഇൻഗ്ലിസ് 14 പന്തിൽ നിന്ന് 30 റൺസും കണ്ടെത്തി.
Read More
- RCB Vs CSK IPL 2025: ആയുഷിനും രക്ഷിക്കാനായില്ല; ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു ഒന്നാമത്
- ആരാണ് അവ്നീത് കൗർ? ഒരു 'ലൈക്കിന്' കോഹ്ലിയുടെ വിശദീകരണം എന്തിന്?
- 'ദൈവത്തിന്റെ സ്വന്തം മകന് വേണ്ടി സംസാരിക്കുക മാത്രമാണ് ചെയ്തത്'; ശ്രീശാന്തിന്റെ പ്രതികരണം
- അംപയറോട് കലിപ്പിച്ച സംഭവം; ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത നടപടി വന്നേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us