scorecardresearch

ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്

Kolkata Knight Riders IPL 2025: കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ടീം ഒഴിവാക്കിയത് അംഗീകരിക്കാനും ആരാധകർക്ക് പ്രയാസമുണ്ടായിരുന്നു

Kolkata Knight Riders IPL 2025: കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ടീം ഒഴിവാക്കിയത് അംഗീകരിക്കാനും ആരാധകർക്ക് പ്രയാസമുണ്ടായിരുന്നു

author-image
Sports Desk
New Update
Kolkata Knight Riders, Eden Gardens

Photograph: (Instagram)

ഈഡൻ ഗാർഡൻസിലായിരുന്നു ഐപിഎൽ പതിനെട്ടാം സീസണിലെ ഉദ്ഘാടന മത്സരം. നിറഞ്ഞു കവിഞ്ഞ ഈഡൻ ഗാർഡൻ എന്നും ക്രിക്കറ്റ് ലോകത്തിന്റെ മനസ് നിറയ്ക്കും. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ ഒരു റൺസിന്റെ ത്രില്ലിങ് ജയത്തിലേക്ക് ടീം എത്തുമ്പോഴും ഈഡൻ ഗാർഡൻസ് കാലിയാണ്. ടിക്കറ്റ് നിരക്ക് ഉയർന്നതും ശ്രേയസ് അയ്യർ ടീം വിട്ടതും ആരാധകരെ സ്റ്റേഡിയത്തിൽ എത്തുന്നതിൽ നിന്ന് അകറ്റി. 

Advertisment

നേരത്തെ 900 രൂപയുടെ ടിക്കറ്റിന്റെ ഇപ്പോഴത്തെ നിരക്ക് 3500 രൂപയാണ്. ടിക്കറ്റ് നിരക്ക് ഇങ്ങനെ ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധകർ പറയുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് സ്റ്റേഡിയത്തിൽ എത്തുന്നതിൽ നിന്ന് ആരാധകരെ തടയുന്നു. എന്നാൽ ഇതിന് എതിരെ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഒന്നും ഉണ്ടാകുന്നുമില്ല. 

സൂപ്പർ താരത്തിന്റെ അഭാവം

കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ടീം ഒഴിവാക്കിയത് അംഗീകരിക്കാനും ആരാധകർക്ക് പ്രയാസമുണ്ടായിരുന്നു. ശ്രേയസിന് പകരം മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തെ ഐക്കണായി കൊണ്ടുവരാനും കൊൽക്കത്തയ്ക്ക് സാധിച്ചില്ല. ഇതോടെ ടീമുമായുള്ള വൈകാരിക ബന്ധം ആരാധകർക്ക് നഷ്ടപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. 

Advertisment

സീസണിൽ രഹാനെയ്ക്ക് കീഴിൽ കളിക്കുന്ന കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. 11 കളിയിൽ നിന്ന് അഞ്ച് ജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത. 

Read More

Kolkata Knight Riders IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: