scorecardresearch

'ദൈവത്തിന്റെ സ്വന്തം മകന് വേണ്ടി സംസാരിക്കുക മാത്രമാണ് ചെയ്തത്'; ശ്രീശാന്തിന്റെ പ്രതികരണം

എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയോ പ്രസിഡന്റോ ആകണമെന്നൊന്നും ഒരു ആഗ്രഹവും ഇല്ല. എന്തുകൊണ്ടാണ് അവരുടെ പേടി എന്നറിയില്ല എന്നും ശ്രീശാന്ത് പറയുന്നു.

എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയോ പ്രസിഡന്റോ ആകണമെന്നൊന്നും ഒരു ആഗ്രഹവും ഇല്ല. എന്തുകൊണ്ടാണ് അവരുടെ പേടി എന്നറിയില്ല എന്നും ശ്രീശാന്ത് പറയുന്നു.

author-image
Sports Desk
New Update
Sreesanth Sanju Samson

S Sreesanth, Sanju Samson

കേരള ക്രിക്കറ്റ് അസോസിയേഷൻ തനിക്ക് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്ത്. സഞ്ജു സാംസണിനെ പിന്തുണച്ച് സംസാരിക്കുക എന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു. നല്ല ഉദ്ധേശത്തോടെ മാത്രമായിരുന്നു അന്ന് താൻ പ്രതികരിച്ചത് എന്നും ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. 

Advertisment

"എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. നല്ലൊരു കാര്യമാണ് ഞാൻ ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാടിനും ദൈവത്തിന്റെ സ്വന്തം മകനും വേണ്ടി സംസാരിക്കുകയാണ് ഞാൻ ചെയ്തത്. അതിന് എനിക്ക് നല്ല ഉദ്ധേശമേ ഉണ്ടായിരുന്നുള്ളു. കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെയല്ല ഞാൻ പ്രതികരിച്ചത്. അസോസിയേഷനിൽ ക്രിക്കറ്റ് കളിച്ചവർ കൂടി ഉണ്ടായിരുന്നു എങ്കിൽ, ടിനു യോഹന്നാനെ പോലെയൊക്കെ ഉള്ളവർ അസോസിയേഷനിൽ വന്നാൽ സഹായകരമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്," ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ശ്രീശാന്ത് പറഞ്ഞു. 

"കേരള ക്രിക്കറ്റ് അസോസിയേഷനിലുള്ള ആളുകൾ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് കെസിഎ സെക്രട്ടറിയോ പ്രസിഡന്റോ ആകണമെന്നൊന്നും ഒരു ആഗ്രഹവും ഇല്ല. എന്തുകൊണ്ടാണ് അവരുടെ പേടി എന്നറിയില്ല. നിങ്ങൾ നാട്ടുകാർ തീരുമാനിക്കു," ഇന്ത്യൻ മുൻ പേസർ പറയുന്നു. 

Advertisment

വ്യാജവും അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തുകയായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥന് എതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡിയോഗത്തിൽ തീരുമാനമായതായി കെസിഎയുടെ പ്രസ്താവനയിൽ പറയുന്നു.

Read More

IPL 2025 Kerala Cricket Association Sanju Samson S Sreesanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: