/indian-express-malayalam/media/media_files/2025/05/02/990BElm3VrbQM1E2Lr5X.jpg)
Virat Kohli, Avneet Kaur Photograph: (instagram)
Virat Kohli Instagram: ഇന്ത്യൻ കായിക താരങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം ഭാര്യയും നടിയുമായ അനുഷ്കാ ശർമയുടെ ജന്മദിനത്തിൽ ഹൃദയം തൊടുന്ന ആശംസയുമായി കോഹ്ലി എത്തിയിരുന്നു. എന്നാൽ ഒരു ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ കോഹ്ലി ലൈക്ക് ചെയ്തതാണ് ഇന്റർനെറ്റിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച.
തന്റെ ലൈക്കിനെ ചൂണ്ടി ഇന്റർനെറ്റിൽ ചർച്ച പടർന്നുപിടിച്ചതോടെ വിശദീകരണവുമായി എത്തുകയാണ് കോഹ്ലി. പ്രമുഖ ഇന്ത്യൻ സിനിമ സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ആണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം നായകൻ ലൈക്ക് ചെയ്തത്. ഇത് കണ്ട് ആരാധകരും ഞെട്ടി.
എന്നാൽ ഇൻസ്റ്റഗ്രാം ഫീഡിൽ നിന്നു പോസ്റ്റുകൾ ഒഴിവാക്കിയപ്പോൾ അൽഗോരിതത്തിൽ വന്ന പിഴവിലൂടെയാണ് ആ ഫോട്ടോയിൽ ലൈക്ക് വീണത് എന്നാണ് കോഹ്ലിയുടെ വിശദീകരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്ലിയുടെ വിശദീകരണം വരുന്നത്. "മറ്റൊരു തരത്തിലുള്ള ഉദ്ധേശവും ഇതിന് പിന്നിൽ ഇല്ല. അനാവശ്യമായ അനുമാനങ്ങളിലേക്ക് എത്തേണ്ടതുമില്ല," കോഹ്ലി വ്യക്തമാക്കി.
/indian-express-malayalam/media/media_files/2025/05/02/VP97fvpMaX22g89QbO1F.png)
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിനാണ് കോഹ്ലിയുടെ ലൈക്ക് ലഭിച്ചത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. കോഹ്ലി ഈ ഫോട്ടോ ലൈക്ക് ചെയ്തതോടെ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ സമൂഹമാധ്യമങ്ങളിലൂടെ എത്തി.
വിരാട് കോഹ്ലി ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. വൈറലായതിന് പിന്നാലെ അൺ ലൈക്കും ചെയ്യപ്പെട്ടു.ഇതിന് ശേഷമാണ് കോഹ്ലി വിശദീകരണവുമായി എത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.