/indian-express-malayalam/media/media_files/2025/04/04/ZBhcWiZzSUz7zfhfHYTX.jpg)
Vighnesh Puthur Against LSG IPL Photograph: (Mumbai Indians, Instagram)
Vignesh Puthur IPL 2025 Mumbai Indians: മലയാളികളെ നിരാശയിലേക്ക് തള്ളിവിട്ട ദിവസമായിരുന്നു ഇന്ന്. ഇടംകൈ റിസ്റ്റ് സ്പിന്നർ വിഘ്നേഷ് പുത്തൂരിന് പരുക്കിനെ തുടർന്ന് സീസൺ നഷ്ടമാവുന്നു എന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചത് ആരാധകരെ നിരാശപ്പെടുത്തി. അതിനിടയിൽ വിഘ്നേഷിന് ബൈ പറഞ്ഞ് മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തുടരുന്നത്.
തീരുന്നില്ല, തുടരും. സീ യു സൂൺ വിഘ്നേഷ്..ഇങ്ങനെ കുറിച്ചാണ് വിഘ്നേഷിന്റെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഫ്രാഞ്ചൈസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ സീസണിലെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള വിഘ്നേഷിന്റെ യാത്ര അവസാനിച്ചെങ്കിലും മലയാളി താരം അടുത്ത സീസണുകളിലും മുംബൈ ക്യാംപിലുണ്ടാവും എന്നുറപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്ന്.
അത് മാത്രമല്ല, മോഹൻലാലിന്റെ 'തുടരും' കേരളത്തിൽ അലയൊലി സൃഷ്ടിക്കുന്നതിന് ഇടയിൽ അതുവെച്ച് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ഷൻ വന്നതും ആരാധകരെ കൗതുകത്തിലാക്കുന്നു. നിരവധി മലയാളികളാണ് മുംബൈ ഇന്ത്യൻസിന്റെ വിഡിയോയ്കക്കടിയിൽ കമന്റുമായി വരുന്നത്.
കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണ് വിഘ്നേഷിന് സീസണിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാവുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാവും വിഘ്നേഷിന്റെ ഫിറ്റ്നസ് വീണ്ടെടുക്കൽ എന്ന് ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്.
മുംബൈ ഇന്ത്യൻസിനായി ആറ് വിക്കറ്റ് ആണ് വിഘ്നേഷ് വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ ഇംപാക്ട് പ്ലേയറായി അരങ്ങേറ്റം കുറിച്ച് ചെപ്പോക്കിൽ കയറി ചെന്നൈയെ വിറപ്പിച്ച് മൂന്ന് വിക്കറ്റ് പിഴുതതോടെയാണ് വിഘ്നേഷ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചത്. ധോണി ഉൾപ്പെടെയുള്ള താരങ്ങൾ വിഘ്നേഷിനെ അഭിനന്ദിച്ചെത്തിയിരുന്നു.
Read More
- CSK vs PBKS: ചെപ്പോക്കിൽ നാണംകെട്ട് ധോണിയും സംഘവും; ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്
- കോൾ മീ! ഇത് സാം കറാന് കുറച്ച് പേഴ്സണലാണ്; ചെന്നൈയോടുള്ള കലിപ്പോ?
- Sara Tendulkar: 'എന്റെ സിരകളിലൊഴുകുന്നതും ക്രിക്കറ്റാണ്'; സാറയും ക്രിക്കറ്റിലേക്ക്
- MS Dhoni IPL: 'അടുത്ത മത്സരം കളിക്കുമോയെന്ന് അറിയില്ല'; നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us