/indian-express-malayalam/media/media_files/2025/04/30/mSTc707smBrMSra74AJ4.jpg)
Sara Tendulkar, Sachin Tendulkar Photograph: (instagram)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകളും ക്രിക്കറ്റിലേക്ക്..അർജുന് പിന്നാലെ സാറയും ക്രിക്കറ്റിലേക്കോ എന്ന് ചോദിച്ച് എത്തുകയാണ് ആരാധകർ. എന്നാൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട് ഇവിടെ. ടീം ഉടമയായിട്ടാണ് സാറയുടെ വരവ്. തന്റെ ടീമിനെ കുറിച്ച് സംസാരിക്കവെ സാറ ടെണ്ടുൽക്കറിൽ നിന്ന് വന്ന പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
"എന്റെ വീട്ടിൽ ക്രിക്കറ്റ് എന്നത് വെറുമൊരു കായിക ഇനമല്ല. എന്റെ ഡിഎൻഎയിലും ക്രിക്കറ്റ് ഉണ്ട്. ക്രിക്കറ്റിന് ചുറ്റുമാണ് ഞാൻ വളർന്നത്. ക്രിക്കറ്റിന്റെ ശക്തി എത്രമാത്രമാണ് എന്ന് ഞാൻ കണ്ടിട്ടുള്ളതാണ്. അതൊരു മത്സരം മാത്രമല്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശക്തി ക്രിക്കറ്റിനുണ്ട്," സാറ ടെണ്ടുൽക്കർ പറഞ്ഞു. ഗ്ലോബൽ ഇ ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാറ.
ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ മുംബൈ ടീമിന്റെ ഉടമയാണ് സാറ ടെണ്ടുൽക്കർ. ലോകത്തിലെ ഏറ്റവും വലിയ ഇ-ക്രിക്കറ്റ് ലീഗാണ് ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗ്. രണ്ടാം സീസണിൽ പത്ത് ലക്ഷത്തോളം പേരാണ് ഇതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്തുകൊണ്ട് മുംബൈ ടീമിനെ സ്വന്തമാക്കി എന്ന ചോദ്യവും സാറയ്ക്ക് മുൻപിലേക്ക് എത്തി. "ഞാൻ ജനിച്ച നഗരമാണ് മുംബൈ. എന്റെ വീടാണ് മുംബൈ. ആ നാടിനെ പ്രതിനിധീകരിക്കുക എന്നത് ഏറെ സ്പെഷ്യലാണ്. വിനോദരംഗത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന വിധത്തില്‍ നല്ലൊരു ഇ-സ്‌പോര്‍ട്‌സ് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം," സാറ പറഞ്ഞു.
പെൺകുട്ടികൾക്ക് സന്ദേശം നൽകാനും സാറ മറന്നില്ല. "നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുക. മുന്നിട്ടിറങ്ങാൻ ഭയപ്പെടേണ്ടതില്ല. ശബ്ദം ഉയർത്തുക. വെല്ലുവിളികൾ ഏറ്റെടുക്കുക. തോൽവിയിലേക്ക് വീണാൽ, അവിടം കൊണ്ട് നിർത്താതിരിക്കുക. വീണ്ടും ശ്രമിക്കാനുള്ള കരുത്ത് നിങ്ങളിലുണ്ട്," സാറ ടെണ്ടുൽക്കർ പറഞ്ഞു.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us