scorecardresearch

MS Dhoni IPL: 'അടുത്ത മത്സരം കളിക്കുമോയെന്ന് അറിയില്ല'; നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ധോണി

MS Dhoni IPL 2025 Chennai Super Kings: പഞ്ചാബ് കിങ്സിന് എതിരെ ചെന്നൈക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ അവതാരകനും ന്യൂസിലൻഡ് മുൻ താരവുമായ ഡാനി മോറിസനിന്റെ ചോദ്യം എത്തി

MS Dhoni IPL 2025 Chennai Super Kings: പഞ്ചാബ് കിങ്സിന് എതിരെ ചെന്നൈക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ അവതാരകനും ന്യൂസിലൻഡ് മുൻ താരവുമായ ഡാനി മോറിസനിന്റെ ചോദ്യം എത്തി

author-image
Sports Desk
New Update
MS Dhoni Against Punjab Kings

MS Dhoni Photograph: (IPL, Instagram)

MS Dhoni Chennai Super Kings IPL 2025: ഐപിഎല്ലിലെ ഭാവി സംബന്ധിച്ച് വീണ്ടും ആരാധകർക്കിടയിൽ ആശങ്ക പടർത്തുന്ന പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിൽ ടോസിന്റെ സമയമാണ് ഐപിഎല്ലിൽ തുടരുന്നതിനെ കുറിച്ച് ധോണിയുടെ പ്രതികരണം വന്നത്. 

Advertisment

പഞ്ചാബ് കിങ്സിന് എതിരെ ചെന്നൈക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ അവതാരകനും ന്യൂസിലൻഡ് മുൻ താരവുമായ ഡാനി മോറിസനിന്റെ ചോദ്യം എത്തി. അടുത്ത ഐപിഎൽ സീസൺ കളിക്കാൻ എത്തുമോ എന്നായിരുന്നു ചോദ്യം. 

അവതാരകന്റെ ചോദ്യം കേട്ട് ചെപ്പോക്കിലെ ഗ്യാലറി ഇളകി മറിഞ്ഞു. ഈ സമയം തന്റെ സ്വതസിദ്ധമായ ചിരിയോടെ ധോണി മറുപടി പറഞ്ഞത് ഇങ്ങനെ, "അടുത്ത മത്സരം കളിക്കാൻ ഞാൻ എത്തുമോ എന്ന് അറിയില്ല." ധോണിയുടെ ഈ മറുപടി ഗ്യാലറിയിൽ ഉണ്ടായിരുന്ന ആരാധകരുടേയും ലോകം മുഴുവനുമുള്ള ധോണിയുടെ ആരാധകരുടേയും നെഞ്ചിടിപ്പ് കൂട്ടി. 

Advertisment

എന്നാൽ ടോസിന്റെ സമയം ഐപിഎൽ ഭാവിയെ കുറിച്ച് ധോണി കൂടുതൽ സംസാരിച്ചില്ല. സ്വന്തം ഗ്രൗണ്ടിൽ ലഭിക്കുമ്പോൾ കിട്ടേണ്ട മുൻതൂക്കം ഈ സീസണിൽ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ധോണി പറഞ്ഞു. ഓരോ മത്സരത്തിലും പ്ലേയിങ് ഇലവനിൽ വലിയ മാറ്റം വരുത്തുന്ന ടീം ആയിരുന്നില്ല ഞങ്ങളുടേത്. എന്നാൽ ഈ സീസണിൽ ഞങ്ങൾ കുറേ മാറ്റങ്ങൾ വരുത്തി. കാരണം ലളിതമാണ്. ഭൂരുഭാഗം കളിക്കാരും നന്നായി കളിച്ചിരുന്നു എങ്കിൽ ഇങ്ങനെ മാറ്റം വരുത്തേണ്ടി വരില്ലായിരുന്നു, ധോണി പറഞ്ഞു. 

ചെപ്പോക്കിൽ പഞ്ചാബ് കിങ്സിന് എതിരെ പവർപ്ലേയിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ഷെയ്ഖ് റഷീദ്, ആയുഷ് മാത്രേ എന്നിവർക്ക് പുറമെ നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയേയും ആദ്യ ആറ് ഓവറിനുള്ളിൽ ചെന്നൈക്ക് നഷ്ടമായി. 

Read More

Ms Dhoni Chennai Super Kings Punjab Kings IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: