/indian-express-malayalam/media/media_files/2025/04/29/dmOuF1zn9Ld3gqzzvuoW.jpg)
Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)
Vaibhav Suryavanshi IPL 2025 Rajasthan Royals: 35 പന്തിൽ സെഞ്ചുറിയടിച്ച് വൈഭവ് സൂര്യവൻഷി ഇന്ത്യൻ ക്രിക്കറ്റിൽ തുടരാനാണ് തന്റെ ഉദ്ധേശം എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴത്തെ മിന്നും ഫോം തുടർന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വൈഭവിന്റെ വരവ് ഉടനെയുണ്ടാവും. എന്നാൽ അടുത്ത വർഷം വേദിയാവുന്ന ട്വന്റി20 ലോകകപ്പിൽ വൈഭവ് സൂര്യവൻഷിക്ക് ഇന്ത്യക്കായി കളിക്കാനാവുമോ?
ഭയരഹിതമായി ലോകോത്തര ബോളർമാരെ നാലുപാടും പായിക്കുന്ന വൈഭവ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുടെ കയ്യടി നേടിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ ശ്രദ്ധയിലേക്കും ഈ എട്ടാം ക്ലാസുകാരൻ എത്തി. ഇതേ ഫോം വരും മത്സരങ്ങളിലും തുടർന്നാൽ ഇന്ത്യൻ ടീമിൽ വൈഭവിനെ ഉൾപ്പെടുത്തണം എന്ന വാദം ശക്തമാവും.
എന്നാൽ അടുത്ത വർഷം വേദിയാവുന്ന ട്വന്റി20 ലോകകപ്പിൽ നിയമം അനുസരിച്ചാണെങ്കിൽ വൈഭവ് സൂര്യവൻഷിയെ ഇന്ത്യക്ക് കളിപ്പിക്കാനാവില്ല. ഐസിസി നിയമത്തെ തുടർന്നാണ് ഇത്. നിലവിൽ 14 വയസും 34 ദിവസവുമാണ് വൈഭവ് സൂര്യവൻഷിയുടെ പ്രായം. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ട്വന്റി20 ലോകകപ്പിന് വേദിയൊരുക്കുന്നത്.
ഐസിസി നിയമം ഇങ്ങനെ
അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് ആകുമ്പോഴേക്കും വൈഭവ് സൂര്യവൻഷിയുടെ പ്രായം 15ലേക്ക് എത്തില്ല. 2020ൽ കൊണ്ടുവന്ന ഐസിസി നിയമം അനുസരിച്ച് 15 വയസ് തികയാതെ ഒരു താരത്തിന് രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാനാവില്ല. 2026 മാർച്ച് 27ന് ആണ് വൈഭവ് തന്റെ 15ാം ജന്മദിനം ആഘോഷിക്കുക.
എന്നാൽ വൈഭവിനെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എങ്കിൽ ഇന്ത്യക്ക് മുൻപിൽ വേറെ വഴിയും ഉണ്ട്. 15 വയസ് തികയുന്നതിന് മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ കളിക്കാരനാവും. ഇതിന് ആവശ്യമായ പരിചയസമ്പത്ത് ഉണ്ടെന്നും, മാനസികമായ പക്വത ഉണ്ടെന്നും ഫിസിക്കലി ഫിറ്റാണെന്നും തെളിയിക്കണം. അതിനായി ബിസിസിഐക്ക് ഐസിസിയെ സമീപിക്കേണ്ടി വരും. ഐസിസി അനുവദിച്ചാൽ വൈഭവിന് ട്വന്റി20 ലോകകപ്പ് കളിക്കാനാവും.
Read More
- CSK vs PBKS: ചെപ്പോക്കിൽ നാണംകെട്ട് ധോണിയും സംഘവും; ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്
- കോൾ മീ! ഇത് സാം കറാന് കുറച്ച് പേഴ്സണലാണ്; ചെന്നൈയോടുള്ള കലിപ്പോ?
- Sara Tendulkar: 'എന്റെ സിരകളിലൊഴുകുന്നതും ക്രിക്കറ്റാണ്'; സാറയും ക്രിക്കറ്റിലേക്ക്
- MS Dhoni IPL: 'അടുത്ത മത്സരം കളിക്കുമോയെന്ന് അറിയില്ല'; നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us