/indian-express-malayalam/media/media_files/2025/05/01/JAL5rlHVC53I4cMMHgGC.jpg)
Mumbai Indians beat Rajasthan Royals Photograph: (IPL, Instagram)
സീസണിൽ ആദ്യമൊന്ന് പതറി. പക്ഷേ സടകുടഞ്ഞെഴുന്നേറ്റ് കരുത്ത് കാണിച്ച് വിജയ തേരോട്ടം തുടർന്ന് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആറാം ജയത്തിലേക്കും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്കും ഹർദിക്കും സംഘവും എത്തി. മുംബൈ ഇന്ത്യൻസ് മുൻപിൽ വെച്ച 218 റൺസ് പിന്തുടർന്ന രാജസ്ഥാൻ 117 റൺസിന് പുറത്തായി. മുംബൈക്ക് 100 റൺസിന്റെ വമ്പൻ ജയം.
സീസണിൽ പ്ലേഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ റോയൽസ് മാറി. ജയ്പൂരിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മുംബൈ ഇന്ത്യൻസിന്റെ ആധിപത്യമാണ് കണ്ടത്. 2012ന് ശേഷം ആദ്യമായാണ് ജയ്പൂരിൽ മുംബൈ ഇന്ത്യൻസ് ജയിക്കുന്നത്.
കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് ഇറങ്ങിയപ്പോൾ വൈഭവ് സൂര്യവൻഷിയിലേക്ക് തന്നെയായിരുന്നു എല്ലാവരുടേയും ശ്രദ്ധ. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരെ സെഞ്ചുറിയടിച്ച് വിസ്മയിപ്പിച്ച വൈഭവിനെ മുംബൈ രണ്ട് പന്തിൽ ഡക്കാക്കി മടക്കി. രാജസ്ഥാൻ ഇന്നിങ്സിന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ ദീപക് ചഹർ സൂര്യവൻഷിയെ വിൽ ജാക്സിന്റെ കൈകളിലെത്തിച്ചു.
രണ്ടാമത്തെ ഓവറിൽ യശസ്വി ജയ്സ്വാളിനെ ബൗൾഡാക്കി ബോൾട്ടിന്റെ പ്രഹരം. ഒരു ഘട്ടത്തിലും രാജസ്ഥാൻ ബാറ്റിങ് നിര പൊരുതാൻ പോലും തയ്യാറായില്ല. 30 റൺസ് എടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് വീതം പിഴുത് ട്രെന്റ് ബോൾട്ടും കരൺ ശർമയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുമ്രയും ഓരോ വിക്കറ്റ് വീതം പിഴുത് ഹർദിക്കും ദീപക് ചഹറും രാജസ്ഥാന്റെ കഥ കഴിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന്റെ ക്രീസിലിറങ്ങിയ നാല് ബാറ്റർമാരും തകർത്തടിച്ചു. ഓപ്പണിങ്ങിൽ രോഹിതും റികെൽറ്റണും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. 38 പന്തിൽ നിന്ന് 61 റൺസ് ആണ് റികെൽറ്റൻ നേടിയത്. രോഹിത് ശർമ 36 പന്തിൽ നിന്ന് 53 റൺസ് അടിച്ചെടുത്തു. സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും 23 പന്ത് വീതം കളിച്ച് 48 റൺസ് വീതം കണ്ടെത്തി എന്ന കൗതുകവുമുണ്ട്.
Read More
- CSK vs PBKS: ചെപ്പോക്കിൽ നാണംകെട്ട് ധോണിയും സംഘവും; ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്
- കോൾ മീ! ഇത് സാം കറാന് കുറച്ച് പേഴ്സണലാണ്; ചെന്നൈയോടുള്ള കലിപ്പോ?
- Sara Tendulkar: 'എന്റെ സിരകളിലൊഴുകുന്നതും ക്രിക്കറ്റാണ്'; സാറയും ക്രിക്കറ്റിലേക്ക്
- MS Dhoni IPL: 'അടുത്ത മത്സരം കളിക്കുമോയെന്ന് അറിയില്ല'; നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ധോണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us