scorecardresearch

വൈഭവ് മിന്നി തിളങ്ങുന്നു; പൃഥ്വി ഷാ ഗേൾഫ്രണ്ടുമായി കറക്കത്തിലാണ്; ദൃശ്യങ്ങൾ

Vaibhav Suryavanshi IPL 2025 Rajasthan Royals: ബിഎംഡബ്ല്യു കാറിൽ ഗേൾഫ്രണ്ടിനും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പം രാത്രി കറങ്ങുന്ന പൃഥ്വിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്

Vaibhav Suryavanshi IPL 2025 Rajasthan Royals: ബിഎംഡബ്ല്യു കാറിൽ ഗേൾഫ്രണ്ടിനും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പം രാത്രി കറങ്ങുന്ന പൃഥ്വിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്

author-image
Sports Desk
New Update
Prithvi Shaw With Girl Friend

Prithvi Shaw With Girl Friend Photograph: (Screengrab)

പതിനാലാം വയസിൽ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിക്കുകയാണ്. ലോകോത്തര ബോളർമാർ പോലും വൈഭവിനെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുന്നു. എന്നാൽ വിനോദ് കാംബ്ലി, പൃഥ്വി ഷാ എന്നിവരെ പോലെ ഒന്നുമല്ലാതെയായി പോകുമോ വൈഭവ് എന്ന ആശങ്കയും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനുണ്ട്. വൈഭവ് സ്വപ്ന തുല്യമായ ഐപിഎൽ സീസണുമായി മുൻപോട്ട് പോകുമ്പോൾ തന്റെ ഗേൾഫ്രണ്ടിനൊപ്പം കറങ്ങുന്ന പൃഥ്വി ഷായുടെ ദൃശ്യങ്ങളും ചർച്ചയാവുന്നു. 

Advertisment

തന്റെ ബിഎംഡബ്ല്യു കാറിൽ ഗേൾഫ്രണ്ടിനും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പം രാത്രി കറങ്ങുന്ന പൃഥ്വിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വൈറലാവുന്നത്. പൃഥ്വി ഷായുടെ ഗേൾഫ്രണ്ട് ആരെന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്ന് കഴിഞ്ഞു. ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താതെ പൃഥ്വി പാർട്ടികളിലും പങ്കെടുത്ത് കറങ്ങി നടക്കുന്നതായാണ് ആരാധകർ വിമർശിക്കുന്നത്. 

ഇത്തവണ ഐപിഎൽ താര ലേലത്തിൽ പൃഥ്വി ഷായെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളാണ് താരത്തെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മടിച്ചതിന്റെ പ്രധാന കാരണം. പൃഥ്വിയുടെ അച്ചടക്കമില്ലാത്ത ജീവിതം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ പൃഥ്വിയിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. 

Advertisment

2024ൽ സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് പൃഥ്വി ഷാ അവസാനമായി കളിച്ചത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് മുംബൈയുടെ ഡൊമസ്റ്റിക് ക്രിക്കറ്റ് ടീമിൽ നിന്നും പൃഥ്വി ഷായ്ക്ക് സ്ഥാനം നഷ്ടമായി. ചെറിയ പ്രായത്തിൽ പ്രശസ്തിയും പണവും കൈപ്പിടിയിലൊതുക്കിയത് പൃഥ്വിയുടെ ജീവിതശൈലിയെ മാറ്റിയത് പോലെ വൈഭവിന് സംഭവിക്കരുത് എന്ന മുന്നറിയിപ്പാണ് മുൻ താരങ്ങൾ ഉൾപ്പെടെ നൽകുന്നത്. 

Read More

Rajasthan Royals IPL 2025 Prithvi Shaw Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: