scorecardresearch

GT vs SRH: തോറ്റ് തുന്നം പാടി ഹൈദരാബാദ്; പ്ലേഓഫിനോട് അടുത്ത് ഗുജറാത്ത്

GT vs SRH IPL 2025: കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് വേണ്ടി അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. 41 പന്തിൽ നിന്ന് നാല് ഫോറും ആറ് സിക്സും പറത്തി അഭിഷേക് 74 റൺസ് എടുത്തു

GT vs SRH IPL 2025: കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് വേണ്ടി അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. 41 പന്തിൽ നിന്ന് നാല് ഫോറും ആറ് സിക്സും പറത്തി അഭിഷേക് 74 റൺസ് എടുത്തു

author-image
Sports Desk
New Update
Rashid Khan Catch Against Hyderabad

Rashid Khan Catch Against Hyderabad Photograph: (IPL, Instagram)

സീസണിലെ എട്ടാം തോൽവിയിലേക്ക് വീണ് സൺറൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസിൽ നിന്നേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറി ഹൈദരാബാദിനെ പിടിച്ചുകെട്ടി പ്ലേഓഫിനോട് അടുത്തെത്തി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ടൈറ്റൻസ് മുൻപിൽ വെച്ച 225 റൺസ് പിന്തുടർന്ന് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് കണ്ടെത്താനായത്. 

Advertisment

ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തെത്തി. മുംബൈക്കും ഗുജറാത്തിനും ആർസിബിക്കും 14 പോയിന്റ് ആണ് ഉള്ളതെങ്കിലും നെറ്റ്റൺറേറ്റിന്റെ ബലത്തിൽ മുംബൈ ഒന്നാം സ്ഥാനം പിടിക്കുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും ഹൈദരാബാദിന് 14 പോയിന്റിലേക്കാണ് എത്താനാവുക. എന്നാൽ അപ്പോഴും പ്ലേഓഫ് സാധ്യത വിദൂരതയിലാണ്. 

കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് വേണ്ടി അഭിഷേക് ശർമ മാത്രമാണ് തിളങ്ങിയത്. 41 പന്തിൽ നിന്ന് നാല് ഫോറും ആറ് സിക്സും പറത്തി അഭിഷേക് 74 റൺസ് എടുത്തു. 23 റൺസ് എടുത്ത ക്ലാസനാണ് ഹൈദരാബാദിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. റാഷിദ് ഖാന്റെ തകർപ്പൻ ക്യാച്ചായിരുന്നു ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ട്രാവിസ് ഹെഡിനെ തുടക്കത്തിലെ മടക്കിയത്. 

ട്രാവിസ് ഹെഡിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 എന്ന സ്കോറിലേക്ക് എത്താൻ ഹൈദരാബാദിനായി.എന്നാൽ പിന്നെ വന്ന നാല് ഓവറിൽ 29 റൺസ് മാത്രമാണ് ഹൈദരാബാദിന് കണ്ടെത്താനായത്. അഭിഷേകും ക്ലാസനും മടങ്ങിയതോടെ ഹൈദരാബാദിന്റെ പൊരുതലും അവസാനിച്ചു. ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Advertisment

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി അവരുടെ ടോപ് 4 ബാറ്റർമാർ വീണ്ടും മികവ് കാണിച്ചു. ഓപ്പണിങ്ങിൽ ഗില്ലും സായ് സുദർശനും ചേർന്ന് 81 റൺസ് കണ്ടെത്തി. 23 പന്തിൽ നിന്ന് 48 റൺസ് ആണ് സായ് കണ്ടെത്തിയത്. ശുഭ്മാൻ ഗിൽ 38 പന്തിൽ നിന്ന് 76 റൺസ് എടുത്തു. ബട്ട്ലർ 37 പന്തിൽ നിന്ന് 64 റൺസ് എടുക്കുക കൂടി ചെയ്തതോടെയാണ് ഗുജറാത്ത് 200ന് മുകളിലേക്ക് സ്കോർ എത്തിച്ചത്. 

Read More

IPL 2025 Gujarat Titans Sunrisers Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: