scorecardresearch

Hardik Pandya IPL: ഏഴ് സ്റ്റിച്ചുകൾ; ഹർദിക് കളിച്ചത് കടുത്ത വേദന വകവയ്ക്കാതെ

Hardik Pandya Mumbai Indians IPL 2025: ടോസിന്റെ സമയത്തുൾപ്പെടെ കണ്ണിന് തൊട്ടുമുകളിലായി ബാൻഡേജും സംരക്ഷിത ഗ്ലാസ് അണിഞ്ഞുമാണ് ഹർദിക് പ്രത്യക്ഷപ്പെട്ടത്

Hardik Pandya Mumbai Indians IPL 2025: ടോസിന്റെ സമയത്തുൾപ്പെടെ കണ്ണിന് തൊട്ടുമുകളിലായി ബാൻഡേജും സംരക്ഷിത ഗ്ലാസ് അണിഞ്ഞുമാണ് ഹർദിക് പ്രത്യക്ഷപ്പെട്ടത്

author-image
Sports Desk
New Update
Hardik Pandya, Riyan Parag

Hardik Pandya, Riyan Parag Photograph: (IPL, Instagram)

Hardik Pandya Mumbai Indians IPL 2025: തിരിച്ചുവരവിന്റെ കരുത്ത് എന്താണെന്ന് കാണിച്ചാണ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് വിജയ തേരോട്ടം നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെ 100 റൺസിന് തകർത്ത് തുടരെ ആറാം ജയത്തിലേക്കാണ് മുംബൈ ഇന്ത്യൻസ് എത്തിയത്. ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഇറങ്ങിയത് കണ്ണിന് മുകളിലായി ഏഴ് സ്റ്റിച്ചുകളുമായി. 

Advertisment

കണ്ണിന് മുകളിൽ ഏഴ് സ്റ്റിച്ചുകൾ വേണ്ടിവന്നെങ്കിലും രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ നിന്ന് പരുക്കിനെ തുടർന്ന് മാറി നിൽക്കാൻ ഹർദിക് പാണ്ഡ്യ തയ്യാറായിരുന്നില്ല. ടോസിന്റെ സമയത്തുൾപ്പെടെ കണ്ണിന് തൊട്ടുമുകളിലായി ബാൻഡേജും സംരക്ഷിത ഗ്ലാസ് അണിഞ്ഞുമാണ് ഹർദിക് പ്രത്യക്ഷപ്പെട്ടത്. 

ഹർദിക്കിന്റെ കണ്ണിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ആരാധകർക്കിടയിലും ഉയർന്നു. പരിശീലനത്തിന് സമയമാണ് ഹർദിക്കിന്റെ കണ്ണിന് മുകളിലായി പന്ത് കൊണ്ട് പരുക്കേറ്റത്. നെറ്റ്സിൽ ലോക്കൽ സ്പിന്നറിന് എതിരെ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു സംഭവം. 

ഏഴ് സ്റ്റിച്ചുകൾ വേണ്ടിവന്നെങ്കിലും ഗ്രൗണ്ടിൽ അത് ഹർദിക് പാണ്ഡ്യയെ അലട്ടിയില്ല. രോഹിത്തും റികെൽറ്റനും മികച്ച തുടക്കം നൽകിയപ്പോൾ ഹർദിക്കും സൂര്യകുമാർ യാദവും ചേർന്ന് തകർത്തടിച്ച് ഫിനിഷ് ചെയ്യുകയായിരുന്നു. 23 പന്തിൽ നിന്നാണ് ഹർദിക് പാണ്ഡ്യ 48 റൺസ് സ്കോർ ചെയ്തത്. ആറ് ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഹർദിക് പാണ്ഡ്യയുടെ ഇന്നിങ്സ്. 

Advertisment

ബോളിങ്ങിലും ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തിയില്ല. രാജസ്ഥാൻ റോയൽസ് ഇംപാക്ട് പ്ലേയറായി ഇറക്കിയ ശുബം ദുബെയുടെ വിക്കറ്റാണ് ഹർദിക് വീഴ്ത്തിയത്. ക്യാപ്റ്റൻ മുൻപിൽ നിന്ന് നയിച്ചപ്പോൾ മുംബൈ പ്ലേഓഫിന് അടുത്തെത്തി. 

Read More

Hardik Pandya Mumbai Indians IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: