scorecardresearch

ആരാണ് അവ്നീത് കൗർ? ഒരു 'ലൈക്കിന്' കോഹ്ലിയുടെ വിശദീകരണം എന്തിന്?

Virat Kohli Avneet Kaur Photo: സംഭവം വലിയ ചർച്ചയായതോടെ കോഹ്ലിക്ക് വിശദീകരണവുമായി എത്തേണ്ടി വന്നു. ആരാണ് അബദ്ധത്തിൽ കോഹ്ലിയുടെ ലൈക്ക് വാങ്ങി ശ്രദ്ധ പിടിച്ച ആ നടി?

Virat Kohli Avneet Kaur Photo: സംഭവം വലിയ ചർച്ചയായതോടെ കോഹ്ലിക്ക് വിശദീകരണവുമായി എത്തേണ്ടി വന്നു. ആരാണ് അബദ്ധത്തിൽ കോഹ്ലിയുടെ ലൈക്ക് വാങ്ങി ശ്രദ്ധ പിടിച്ച ആ നടി?

author-image
Sports Desk
New Update
Virat Kohli, Avneet Kaur New

Virat Kohli, Avneet Kaur Photograph: (Instagram)

Virat Kohli Like Avneet Kaur Picture: ഒരു ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ കോഹ്ലി ലൈക്ക് ചെയ്തതാണ് ഇന്റർനെറ്റിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. പ്രമുഖ ഇന്ത്യൻ സിനിമ സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ആണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം നായകൻ ലൈക്ക് ചെയ്തത്. അവ്നീതിന്റെ ഫോട്ടോയ്ക്ക് കോഹ്ലി ലൈക്ക് ചെയ്തത് കണ്ട് ആരാധകരും ഞെട്ടി. സംഭവം വലിയ ചർച്ചയായതോടെ കോഹ്ലിക്ക് വിശദീകരണവുമായി എത്തേണ്ടി വന്നു. ആരാണ് അബദ്ധത്തിൽ കോഹ്ലിയുടെ ലൈക്ക് വാങ്ങി ശ്രദ്ധ പിടിച്ച ആ നടി?

Advertisment

ഹിന്ദി സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്ന 23കാരിയാണ് അവ്നീത്. പഞ്ചാബിൽ നിന്നാണ് അവ്നീത് വുന്നത്. സീ ടിവിയുടെ ഡാൻസ് ഇന്ത്യ ഡാൻസിലൂടെയാണ് അവ്നീതിന്റെ കടന്നു വരവ്. പിന്നാലെ 2012ൽ മേരി മായിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. 

പ്രശസ്തമായ ഷോകളായ സവിത്രി ഏക് പ്രേം കഹാനി, ചന്ദ്ര നന്ദിനി, അലാദിൻ-നാം തോ സുനാ ഹോഗ ഉൾപ്പെടെയുള്ളവയിൽ അഭിനയിച്ച് അവ്നീത് ശ്രദ്ധ നേടി. ബിഗ് സ്ക്രീനിൽ നവ്നീത് അരങ്ങേറ്റം കുറിച്ചത് 2014ൽ ആണ്. മർദാനി 2, ലവ് കി അറേഞ്ച് മാരേജ് ഉൾപ്പെടെയുള്ള സിനിമകളിൽ താരം അഭിനയിച്ചു. നവാസുദ്ധീൻ സിദ്ധിഖിയുടെ നായികയായി ടിക വെഡ്സ് ഷെരവിലാണ് അവ്നീത് ആദ്യമായി ലീഡ് റോളിലെത്തിയത്. 

അൽഗോരിതത്തിലെ പിഴവെന്ന് കോഹ്ലി

ഇൻസ്റ്റ​ഗ്രാം ഫീഡിൽ നിന്നു പോസ്റ്റുകൾ ഒഴിവാക്കിയപ്പോൾ അൽ​ഗോരിതത്തിൽ വന്ന പിഴവിലൂടെയാണ് അവ്നീതിന്റെ ഫോട്ടോയിൽ ലൈക്ക് വീണത് എന്നാണ് കോഹ്ലിയുടെ വിശദീകരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്ലിയുടെ വിശദീകരണം വരുന്നത്. "മറ്റൊരു തരത്തിലുള്ള ഉദ്ധേശവും ഇതിന് പിന്നിൽ ഇല്ല. അനാവശ്യമായ അനുമാനങ്ങളിലേക്ക് എത്തേണ്ടതുമില്ല," കോഹ്ലി വ്യക്തമാക്കി

Advertisment
Virat Kohli Instagram Story
Virat Kohli Instagram Story

ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിനാണ് കോഹ്ലിയുടെ ലൈക്ക് ലഭിച്ചത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. കോഹ്‍ലി ഈ ഫോട്ടോ ലൈക്ക് ചെയ്തതോടെ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ സമൂഹമാധ്യമങ്ങളിലൂടെ എത്തി.

വിരാട് കോഹ്ലി ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. വൈറലായതിന് പിന്നാലെ അൺ ലൈക്കും ചെയ്യപ്പെട്ടു.ഇതിന് ശേഷമാണ് കോഹ്‍ലി വിശ​ദീകരണവുമായി എത്തിയത്. എന്നാൽ ഒരു ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതിന് ഈ വിധം വിശദീകരണവുമായി എത്തേണ്ട കാര്യം എന്താണ് എന്നും ഒരു വിഭാഗം ആരാധകർ ചോദിക്കുന്നുണ്ട്. 

Read More

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: