scorecardresearch

അംപയറോട് കലിപ്പിച്ച സംഭവം; ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത നടപടി വന്നേക്കും

Shubman Gill IPL 2025: എന്നാൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായകമായ ഈ മത്സരത്തിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് വിലക്ക് വരാനാണ് സാധ്യത

Shubman Gill IPL 2025: എന്നാൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായകമായ ഈ മത്സരത്തിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് വിലക്ക് വരാനാണ് സാധ്യത

author-image
Sports Desk
New Update
Shubman Gill Gujarat Titans

Shubman Gill Photograph: (Screengrab)

Shubman Gill IPL 2025 Gujarat Titans: സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ 38 റൺസിന്റെ ജയത്തിലേക്ക് എത്തിയെങ്കിലും അടുത്ത മത്സരത്തിൽ ക്യാപ്റ്റൻ ഇല്ലാതെ ഗുജറാത്ത് ടൈറ്റൻസിന് കളിക്കേണ്ടി വന്നേക്കും. അമ്പയറിനോട് രണ്ട് വട്ടം ക്ഷുഭിതനായി പെരുമാറിയ ശുഭ്മാൻ ഗില്ലിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 

Advertisment

മെയ് ആറിന് മുംബൈ ഇന്ത്യൻസിന് എതിരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ അടുത്ത മത്സരം. രണ്ട് ടീമും പോയിന്റ് പട്ടികയിൽ മുൻപിൽ നിൽക്കുന്നവരാണ്. എന്നാൽ നിർണായകമായ ഈ മത്സരത്തിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് വിലക്ക് വരാനാണ് സാധ്യത. 

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 ഗിൽ ലംഘിച്ചതായാണ് കണക്കാക്കപ്പെടുന്നത്. അംപയറുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ആണ് ഇത്. അംപയറുടെ തീരുമാനം ശക്തമായി ചോദ്യം ചെയ്താണ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ശുഭ്മാൻ ഗിൽ പ്രത്യക്ഷപ്പെട്ടത്. 

Advertisment

ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിങ്സിന്റെ 13ാമത്തെ ഓവറിൽ ആണ് ആദ്യം ശുഭ്മാൻ ഗിൽ അംപയറുമായി കലഹിച്ചത്. 38 പന്തിൽ നിന്ന് 76 റൺസ് എടുത്ത് നിൽക്കെ ഗിൽ റൺഔട്ടാവുകയായിരുന്നു. ഹൈദരാബാദ് വിക്കറ്റ് കീപ്പർ ക്ലാസന്റെ ഗ്ലൗസ് ആണോ അതോ പന്ത് ആണോ ആദ്യം സ്റ്റംപിൽ തൊടുന്നത് എന്ന് കണ്ടെത്താൻ അംപയർ പ്രയാസപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ തേർഡ് അംപയർ ഔട്ട് വിളിച്ചു. 

ഡഗൗട്ടിലേക്ക് മടങ്ങിയ ശുഭ്മാൻ ഗിൽ ഫോർത്ത് അംപയറിന്റെ പക്കലെത്തി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഇന്നിങ്സിന്റെ ഇടയിലും ശുഭ്മാൻ ഗിൽ അംപയറോട് ദേഷ്യപ്പെട്ടിരുന്നു. അഭിഷേക് ശർമയ്ക്ക് എതിരായ ഗുജറാത്ത് ടൈറ്റൻസിന്റെ എൽബിഡബ്ല്യു അപ്പീൽ അംപയർ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഇത്. 

ലെവൽ 1 കുറ്റമാണ് ഗില്ലിനെതിരെ ചുമത്തുന്നത് എങ്കിൽ താക്കീതും മാച്ച് ഫീയുടെ 25 ശതമാനമോ അതിന് മുകളിലെ പിഴയോ ആയിരിക്കും ശിക്ഷ. ലെവൽ 2 കുറ്റമാണ് ഗില്ലിനെതിരെ ചുമത്തപ്പെടുന്നത് എങ്കിൽ മാച്ച് ഫീയുടെ 50 മുതൽ 100 ശതമാനം വരെ പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കും നേരിടേണ്ടി വന്നേക്കും. 

Read More

IPL 2025 Gujarat Titans Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: