scorecardresearch

മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ

IPL best top order batters: ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ കണ്ടെത്തിയ റൺസിൽ 75 ശതമാനവും വന്നത് അവരുടെ ടോപ് ഓർഡറിലെ ഈ മൂന്ന് ബാറ്റർമാരിൽ നിന്നാണ്.

IPL best top order batters: ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ കണ്ടെത്തിയ റൺസിൽ 75 ശതമാനവും വന്നത് അവരുടെ ടോപ് ഓർഡറിലെ ഈ മൂന്ന് ബാറ്റർമാരിൽ നിന്നാണ്.

author-image
Sports Desk
New Update
Mumbai Indians, Royal Challengers Bengaluru Top Order

Mumbai Indians, Royal Challengers Bengaluru Top Order Photograph: (instagram)

ടോപ് ഓർഡർ ബാറ്റർമാരുടെ കരുത്തിൽ ഇത്തവണത്തെ ഐപിഎൽ സീസണിൽ മുന്നേറിയ ടീമുകളുണ്ട്. ആദ്യ മൂന്ന് ബാറ്റർമാർ പോസിറ്റീവായി ബാറ്റ് വീശിയാൽ അത് ടീമിന് നൽകിയ ഊർജം ചെറുതല്ല. ഇത്തവണ ഐപിഎൽ സീസണിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ടോപ് ഓർഡർ ബാറ്റിങ് നിര ഏത് ടീമിന്റേതാണ്? 

Advertisment

മുംബൈ ഇന്ത്യൻസ്

രോഹിത് ശർമയും റിക്കെൽറ്റനും മുംബൈക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ, നമൻ ധിർ എന്നിവരെ മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസ് പരീക്ഷിച്ചു. രോഹിത് തുടക്കത്തിൽ സ്കോർ ഉയർത്താൻ പ്രയാസപ്പെട്ടെങ്കിലും പിന്നാലെ അർധ ശതകങ്ങൾ കണ്ടെത്തി. 32 എന്ന ബാറ്റിങ് ശരാശരിയിലാണ് രോഹിത്തും റികെൽറ്റനും കളിക്കുന്നത്. 153ന് മുകളിലാണ് സ്ട്രൈക്ക്റേറ്റ്. മുംബൈയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാരാണ് ഈ സീസണിൽ മുംബൈ കണ്ടെത്തിയ റൺസിന്റെ 53 ശതമാനവും സ്കോർ ചെയ്തത്. 

Rohit Sharma Against Sunrisers Hyderabad
Rohit Sharma Against Sunrisers Hyderabad Photograph: (IPL, Instagram)

ലക്നൗ സൂപ്പർ ജയന്റ്സ്

ടോപ് 3യിൽ മൂന്നും വിദേശ ബാറ്റർമാർ കളിക്കുന്ന ഏക ടീമാണ് ലക്നൗ. മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരന എന്നിവരുടെ ബാറ്റിന്റെ ചൂട് പല വട്ടം എതിരാളികൾ അറിഞ്ഞു. നിലവിൽ ലക്നൗ തുടരെ മൂന്ന് തോൽവി വഴങ്ങിയതിന് പ്രധാന കാരണം ഈ ടോപ് 3 നിരാശപ്പെടുത്തിയതാണ്. ലക്നൗ ഈ സീസണിൽ സ്കോർ ചെയ്ത റൺസിൽ 58 ശതമാനവും വന്നത് ഈ മൂന്ന് പേരിൽ നിന്നാണ്. 

nicholas pooran lsg
നിക്കോളാസ് പൂരൻ Photograph: (ഐപിഎൽ, ഇൻസ്റ്റഗ്രാം)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ഫിൽ സോൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ എന്നീ ആർസിബിയുടെ ടോപ് ഓർഡർ ബാറ്റിങ് നിരയാണ് സീസണിൽ പല മത്സരങ്ങളലും അവരുടെ മുന്നേറ്റത്തിന് ശക്തി പറഞ്ഞത്. ബെതലിനും മികച്ച ബാറ്റിങ് പുറത്തെടുക്കാനായിരുന്നു. ഓറഞ്ച് ക്യാപ്പ് ലക്ഷ്യമിട്ട് റൺസ് വാരിക്കൂട്ടുകയാണ് കോഹ്ലി. 11 മത്സങ്ങളിൽ നിന്ന് കോഹ്ലി 505 റൺസ് കണ്ടെത്തി. ആർസിബി ഈ സീസണിൽ സ്കോർ ചെയ്ത റൺസിന്റെ 58 ശതമാനവും വന്നത് ടോപ് ഓർഡർമാരിൽ നിന്നാണ്. 

Advertisment
Virat Kohli, Phil Salt
Virat Kohli, Phil Salt Photograph: (RCB, Instagram)

പഞ്ചാബ് കിങ്സ്

രണ്ട് അൺക്യാപ്പ്ഡ് ഓപ്പണർമാരെ വെച്ചാണ് പഞ്ചാബ് കിങ്സ് സീസണിൽ ഇറങ്ങിയത്, പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും. സീസണിൽ ഉടനീളം ഇവർ മിന്നിത്തിളങ്ങി. പ്രിയാൻഷ് 437 റൺസ് സ്കോർ ചെയ്തപ്പോൾ 437 റൺസ് ആണ് പ്രഭ്സിമ്രാൻ കണ്ടെത്തിയത്. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്ത ശ്രേയസും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു. പഞ്ചാബ് ഈ സീസണിൽ സ്കോർ ചെയ്ത റൺസിൽ 60 ശതമാനവും വന്നത് ഈ ടോപ് 3യിൽ നിന്നാണ്. 

Prabhsimran Singh, Shreyas Iyer
Prabhsimran Singh, Shreyas Iyer Photograph: (Prabhsimran Singh, Instagram)

ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും സ്ഥിരത പുലർത്തിയ ടോപ് ഓർഡർ ബാറ്റിങ് നിരയാണ് ഗുജറാത്ത് ടൈറ്റൻസിന്റേത്. ശുഭ്മാൻ ഗില്ലും സായ് സുദർശനും ബട്ട്ലറും അനായാസം റൺസ് വാരി. ഈ സീസണിൽ കൂടുതൽ റൺസ് സ്കോർ ചെയ്ത ടോപ് ആറിൽ ഈ മൂന്ന് പേരുമുണ്ട്. ഗുജറാത്ത് ഈ സീസണിൽ കണ്ടെത്തിയ റൺസിൽ 75 ശതമാനവും വന്നത് ഈ മൂന്ന് പേരിൽ നിന്നാണ്. 

Read More

Punjab Kings Gujarat Titans Mumbai Indians Virat Kohli Rohit Sharma IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: