scorecardresearch

ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല

IPL 2025 Star Players: ഈ ഐപിഎൽ സീസണിലെ പ്രകടനത്തോടെ ചില കളിക്കാരുടെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം വേഗത്തിലായേക്കും. ആരെല്ലാമാണ് ആ താരങ്ങൾ എന്നല്ലേ?

IPL 2025 Star Players: ഈ ഐപിഎൽ സീസണിലെ പ്രകടനത്തോടെ ചില കളിക്കാരുടെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം വേഗത്തിലായേക്കും. ആരെല്ലാമാണ് ആ താരങ്ങൾ എന്നല്ലേ?

author-image
Sports Desk
New Update
Vaibhav Suryavanshi, Digvesh Rathi, Ayush Mhatre

Vaibhav Suryavanshi, Digvesh Rathi, Ayush Mhatre Photograph: (Instagram)

ഐപിഎൽ 18ാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പതിവ് പോലെ പുത്തൻ താരോദയങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ മുൻപിലേക്ക് വെച്ചാണ് ഈ സീസണും അവസാനിക്കാൻ പോകുന്നത്. ഈ ഐപിഎൽ സീസണിലെ പ്രകടനത്തോടെ ചില കളിക്കാരുടെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം വേഗത്തിലായേക്കും. ആരെല്ലാമാണ് ആ താരങ്ങൾ എന്നല്ലേ?

Advertisment

ആയുഷ് മാത്രേ

തുടർ തോൽവികളിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് വീണ സമയത്താണ് ആയുഷ് മാത്രേ എന്ന പതിനേഴുകാരനെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നത്. കിട്ടിയ അവസരം ആയുഷ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 163 റൺസ് ആണ് ആയുഷ് മാത്രേ ഇതുവരെ സ്കോർ ചെയ്തത്. 94 റൺസ് ആണ് ഉയർന്ന സ്കോർ. സ്ട്രൈക്ക്റേറ്റ് 185.

Ayush Mhatre, MS Dhoni
Ayush Mhatre, MS Dhoni Photograph: (IPL, Instagram, Screengrab)

പ്രിയാൻഷ് ആര്യ

പഞ്ചാബിന്റെ 24കാരൻ ഓപ്പണിങ് ബാറ്റർ പ്രിയാൻഷ് ആര്യ സെഞ്ചുറി നേടിയാണ് അരങ്ങേറ്റ സീസൺ ആഘോഷമാക്കിയത്. 11 മത്സരങ്ങൾ പഞ്ചാബ് കിങ്സിനായി പ്രിയാൻഷ് ആര്യ കളിച്ചുകഴിഞ്ഞപ്പോൾ 347 റൺസ് സ്കോർ ചെയ്തു. 103 ആണ് ഉയർന്ന സ്കോർ. 31 എന്ന ബാറ്റിങ് ശരാശരിയിൽ 192 സ്ട്രൈക്ക്റേറ്റിലാണ് സീസണിൽ പ്രിയാൻഷ് ആര്യ കളിക്കുന്നത്. ഇന്ത്യൻ ടീമിലെ ഓപ്പണർ സ്ഥാനത്തേക്കായി പ്രിയാൻഷ് ആര്യയും വാതിൽ മുട്ടി തുടങ്ങിയിരിക്കുന്നു.  

Priyansh Arya IPL
Priyansh Arya Photograph: (IPL, Instagram)

വൈഭവ് സൂര്യവൻഷി

ഐപിഎല്ലിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വൈഭവ് സൂര്യവൻഷി എന്ന 14കാരൻ വരവറിയിച്ചത്. പിന്നാലെ ഐപിഎല്ലിലെ തന്റെ മൂന്നാമത്തെ മാത്രം മത്സരത്തിൽ 35 പന്തിൽ സെഞ്ചുറിയടിച്ചാണ് വൈഭവ് ആഘോഷിച്ചത്. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ വൈഭവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം അധികം വൈകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Advertisment
Vaibhav Suryavanshi IPL Century
Vaibhav Suryavanshi Photograph: (IPL, Instagram)

2026ലെ ട്വന്റി20 ലോകകപ്പിൽ വൈഭവ് ഇന്ത്യൻ ടീമിൽ ഇടം നേടുമോ എന്ന് ചോദിക്കുകയാണ് ആരാധകർ. അഞ്ച് ഐപിഎൽ മത്സരങ്ങൾ കളിച്ച് കഴിയുമ്പോൾ 155 റൺസ് ആണ് വൈഭവ് കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 209. ഈ അഞ്ച് കളിയിൽ നിന്ന് തന്നെ 16 സിക്സുകൾ വൈഭവിന്റെ ബാറ്റിൽ നിന്ന് പറന്നു കഴിഞ്ഞു. 

വിപ് രാജ് നിഗം

ഡൽഹി ക്യാപിറ്റൽസ് താരം വിപ് രാജ് നിഗം ഓൾറൗണ്ട് മികവോടെയാണ് ശ്രദ്ധ പിടിക്കുന്നത്. 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 122 റൺസും ഒൻപത് വിക്കറ്റും വിപ് രാജ് നിഗം വീഴ്ത്തിക്കഴിഞ്ഞു. 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് വിപ് രാജിന്റെ ഇതുവരെയുള്ള മികച്ച ബോളിങ് ഫിഗർ. കൂറ്റനടികൾക്ക് പ്രാപ്തനാണ് എന്നതും വിപ് രാജിന്റെ സാധ്യത വർധിപ്പിക്കുന്നു. 

vipraj dhoni
vipraj dhoni Photograph: (Instagram)

ദിഗ്വേഷ് രതി

ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രതി 11 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. നോട്ട്ബുക്ക് സെലിബ്രേഷനിലൂടെ ബിസിസിഐയുടെ നടപടി രണ്ട് വട്ടം നേരിട്ടെങ്കിലും ദിഗ്വേഷിന്റെ ബോളിങ് മികവ് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. 

Read More

Vaibhav Suryavanshi IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: