scorecardresearch

India Pakistan Conflict: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇരുട്ടടി; മുഖം തിരിച്ച് യുഎഇ; റിപ്പോർട്ട്

Pakistan India Conflict: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത് പിസിബിയുമായി സഹകരിക്കുന്നതായി തോന്നൽ സൃഷ്ടിക്കാൻ ഇസിബിക്ക് താൽപ്പര്യമില്ല

Pakistan India Conflict: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത് പിസിബിയുമായി സഹകരിക്കുന്നതായി തോന്നൽ സൃഷ്ടിക്കാൻ ഇസിബിക്ക് താൽപ്പര്യമില്ല

author-image
Sports Desk
New Update
Pakistan Super League

Pakistan Super League (File Photo)

india Pakistan Conflict: പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കങ്ങൾക്ക് തിരിച്ചടി.  പാകിസ്ഥാൻ സൂപ്പർ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തണം എന്ന പാകിസ്ഥാൻ്റെ അഭ്യർത്ഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് നിരസിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Advertisment

പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ബാക്കി മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്നാണ് പിസിബി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം എമിറൈറ്റ് ക്രിക്കറ്റ് ബോർഡ് തള്ളാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.  

ഇന്ത്യയേയും ബിസിസിഐയേയും യുഎഇ പിണക്കുമോ?

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്ത് പിസിബിയുമായി സഹകരിക്കുന്നതായി തോന്നൽ സൃഷ്ടിക്കാൻ ഇസിബിക്ക് താൽപ്പര്യമില്ല. ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇസിബി ശ്രമിക്കുന്നതെന്നാണ് സൂചന. 

ബിസിസിഐയുമായി നല്ല ബന്ധമാണ് നിലവിൽ ഇസിബിക്കുള്ളത്. 2021ലെ ട്വന്റ20 ലോകകപ്പിന്റെ ആതിഥേയരായ ഇന്ത്യ മത്സരങ്ങൾ നടത്തിയത് യുഎഇയിലാണ്. അതേ വർഷം ഐപിഎൽ മത്സരങ്ങളും ഇന്ത്യ യുഎഇയിൽ നടത്തി. പാക്കിസ്ഥാൻ വേദിയായ ഈ വർഷത്തെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ നടന്നതും യുഎഇയിലാണ്. 

Advertisment

യുഎഇയിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള പൗരന്മാർ നിരവധിയുണ്ട്. നിലവിലെ സാഹചര്യത്തിൽ പിഎസ്എൽ മത്സരങ്ങൾ യുഎഇയിൽ നടത്തിയാൽ അത് യുഎഇയിലും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന വിലയിരുത്തൽ ഇസിബിക്കുണ്ട്. 

എട്ട് പിഎസ്എൽ മത്സരങ്ങൾ യുഎഇിൽ നടത്തും എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച രാവിലെ അറിയിച്ചത്. റാവൽപിണ്ടി, ലാഹോർ, മുൾട്ടാൻ എന്നിവിടങ്ങളിൽ നടത്താനിരുന്ന മത്സരങ്ങളായിരുന്നു ഇത്. 

Read More

Pakistan Suoer League Pakistan Cricket Board Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: