/indian-express-malayalam/media/media_files/2025/05/10/sOZYAYlbrs4UTRJ9M4zE.jpg)
Pakistan Super League Photograph: (Pakistan Cricket Board)
Pakistan Super League, india Pakistan Conflict: "പാക്കിസ്ഥാൻ വിടാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവളം അടച്ചിരിക്കുന്നു എന്നറിഞ്ഞു. ഇത് കേട്ട് ഇംഗ്ലണ്ട് താരം ടോം കറാൻ പൊട്ടിക്കരഞ്ഞു...ഇനി ഒരിക്കലും പാക്കിസ്ഥാനിലേക്ക് വരില്ല എന്നാണ് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ പറഞ്ഞത്.." പാക്കിസ്ഥാനിൽ നിന്ന് ദുബായിൽ എത്തിയതിന്റെ ആശ്വാസത്തിൽ നിന്നുകൊണ്ട് ബംഗ്ലാദേശ് സ്പിന്നർ റിഷാദ് ഹൊസെയ്ന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ..
"വിദേശ കളിക്കാരായ സാം ബില്ലിങ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ടോം കറാൻ ഉൾപ്പെടെയുള്ള കളിക്കാർ ഏറെ ഭയന്നു. ദുബായിൽ എത്തിയതിന് ശേഷം ഡാരിൽ മിച്ചൽ എന്നോട് പറഞ്ഞത് ഇനി ഒരിക്കലും പാക്കിസ്ഥാനിലേക്ക് വരില്ല എന്നാണ്. എല്ലാവരും ഏറെ ഭയന്നിരുന്നു," ദുബായി വിമാനത്താവളത്തിൽ വെച്ച് റിഷാദ് പറഞ്ഞു.
"പാക്കിസ്ഥാൻ വിമാനത്താവളത്തിൽ മിസൈൽ പതിച്ചെന്ന് അറിഞ്ഞു"
"ടോം കറാൻ പാക്കിസ്ഥാൻ വിടാൻ വേണ്ടി വിമാനത്താവളത്തിലേക്ക് പോയി. എന്നാൽ വിമാനത്താവളം അടച്ചിരിക്കുകയാണ് എന്ന് അറിഞ്ഞു. അതോടെ ഒരു കുട്ടിയെ പോലെ ടോം കറാൻ കരയാൻ തുടങ്ങി. രണ്ട് മൂന്ന് പേർ ചേർന്നാണ് ടോം കറാനെ സമാധാനിപ്പിച്ച് നിർത്തിയത്," റിഷാദ് ക്രിക്ബസിനോട് പറഞ്ഞു.
"ദുബായ് വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് ഞങ്ങൾ അറിഞ്ഞത് ഞങ്ങൾ പുറപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ വിമാനത്താവളത്തിൽ മിസൈൽ പതിച്ചെന്ന്. ഭയപ്പെടുത്തുന്ന വാർത്തകളായിരുന്നു ഉടനീളം കേട്ടത്. എന്റെ കുടുംബം ഈ ദിവസങ്ങളിൽ ഉറങ്ങിയിട്ടില്ല", ബംഗ്ലാദേശ് താരം പറഞ്ഞു.
പാക്കിസ്ഥാനിൽ നിന്ന് യുഎഇയിലേക്കാണ് പിഎസ്എല്ലിലെ വിദേശ കളിക്കാർ പോയത്. അവിടെ നിന്ന് ഈ താരങ്ങളുടെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ പിഎസ്എൽ പുനരാരംഭിക്കുമോ എന്നറിയണം.
Read More
- India Pakistan Conflict: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇരുട്ടടി; മുഖം തിരിച്ച് യുഎഇ; റിപ്പോർട്ട്
- IPL 2025: സ്വന്തം ടീം ബസ് ആണോയെന്നൊന്നും നോക്കിയില്ല; പാഡ് പോലും അഴിക്കാതെ കളിക്കാർ
- 2021ൽ കോവിഡ്; 2025ൽ യുദ്ധം; ഇത്രയും ഭാഗ്യംകെട്ട ടീമാണോ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
- IPL 2025: 12 മത്സരങ്ങൾ; മൂന്ന് ടീം പ്ലേഓഫ് ഉറപ്പിച്ചു? മാറി മറിയുമോ ഇടവേള കഴിഞ്ഞെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.