scorecardresearch

10 ബാറ്റർമാരും റിട്ടയർഡ് ഔട്ടായി മടങ്ങി; ഖത്തർ 29ന് ഓൾഔട്ട്; വിചിത്ര മത്സരം

16 ഓവറിൽ യുഎഇ ടീം വിക്കറ്റ് നഷ്ടമില്ലാതെ 192 റൺസ് കണ്ടെത്തി. പിന്നാലെ തങ്ങളുടെ എല്ലാ ബാറ്റർമാരും റിട്ടയർഡ് ഔട്ടായതായി പ്രഖ്യാപിക്കുകയായിരുന്നു.

16 ഓവറിൽ യുഎഇ ടീം വിക്കറ്റ് നഷ്ടമില്ലാതെ 192 റൺസ് കണ്ടെത്തി. പിന്നാലെ തങ്ങളുടെ എല്ലാ ബാറ്റർമാരും റിട്ടയർഡ് ഔട്ടായതായി പ്രഖ്യാപിക്കുകയായിരുന്നു.

author-image
Sports Desk
New Update
UAE Battter Retired Out

UAE Battter Retired Out Photograph: (X)

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ വിചിത്രമായൊരു സംഭവമാണ് യുഎഇ വനിതാ ടീമും ഖത്തർ വനിതാ ടീമും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 192 റൺസ് എന്ന നിലയിൽ നിൽക്കെ യുഎഇ തങ്ങളുടെ 10 ബാറ്റർമാരെയും റിട്ടയർഡ് ഔട്ടായി എന്ന് കാണിച്ച് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. 

Advertisment

പിന്നാലെ ഖത്തർ വനിതാ ടീമിനെ 29 റൺസിന് യുഎഇ ഓൾഔട്ടാക്കി. വനിതാ ട്വന്റി20 ലോകകപ്പിലെ യോഗ്യതാ മത്സരത്തിലാണ് സംഭവം. 16 ഓവറിൽ യുഎഇ ടീം വിക്കറ്റ് നഷ്ടമില്ലാതെ 192 റൺസ് കണ്ടെത്തി. പിന്നാലെ തങ്ങളുടെ എല്ലാ ബാറ്റർമാരും റിട്ടയർഡ് ഔട്ട് ആയതായി പ്രഖ്യാപിക്കുകയായിരുന്നു. 

55 പന്തിൽ നിന്ന് 133 റൺസ് അടിച്ചെടുത്ത ഇഷ ഒസയുടെ ഇന്നിങ്സ് ആണ് യുഎഇയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. തീർഥ സതീൽ് 74 റൺസും എടുത്തു. ട്വന്റി20 ക്രിക്കറ്റിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ സാധിക്കില്ല എന്നിരിക്കെയാണ് യുഎഇ എല്ലാ ബാറ്റർമാരെയും റിട്ടയർഡ് ഔട്ടാക്കി.. 

യുഎഇ തങ്ങളുടെ എല്ലാ ബാറ്റർമാരേയും ക്രീസിലേക്ക് വിടുകയും ഉടനെ തന്നെ റിട്ടയർഡ് ഔട്ടായി പിൻവലിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായിട്ടാവും ഇങ്ങനെയൊരു സംഭവം. ബാങ്കോക്കിലായിരുന്നു മത്സരം. ഇവിടെ മത്സരത്തിനിടെ മഴ പെയ്തേക്കാം എന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു. ഇതോടെയാണ് 20 ഓവറും ബാറ്റ് ചെയ്യാൻ യുഎഇ തയ്യാറാവാതിരുന്നത്. 

Advertisment

ബാറ്റിങ്ങിൽ തകർത്തടിച്ചതിന് പിന്നാലെ യുഎഇയുടെ ബോളർമാരും ഖത്തറിനെ നാണംകെടുത്തി. 11.1 ഓവറിൽ 29 റൺസിന് ഖത്തർ വനിതകൾ പുറത്തായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് യുഎഇ. രണ്ട് വമ്പൻ ജയങ്ങളോടെ യുഎഇ വനിതാ ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുമെന്ന് ഉറപ്പാണ്. 

Read More

Twenty 20 Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: