scorecardresearch

Virat Kohli Retires: കിങ് കോഹ്ലി കളം വിടുമ്പോൾ... ഇതിഹാസ കരിയറിന് തിരശ്ശീല

Virat Kohli Test Retirement: എം‌.എസ് ധോണിയിൽ നിന്ന് 2014ൽ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‌ലി എട്ടു വർഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു

Virat Kohli Test Retirement: എം‌.എസ് ധോണിയിൽ നിന്ന് 2014ൽ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‌ലി എട്ടു വർഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു

author-image
Abhijith Mohandas
New Update
Virat Kohli, Virat Kohli Test

ഫയൽ ഫൊട്ടോ

Virat Kohli Retires From Test Cricket: വിരമിക്കാനുള്ള വിരാട് കോഹ്ലിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. റെഡ് ബോൾ ക്രിക്കറ്റ് അവസാനിപ്പിക്കുന്നത് ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്. ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് വിരമിക്കുകയാണെന്ന് താരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

ഇതിഹാസ കരിയറിന് തിരശ്ശീല

Advertisment

റെഡ് ബോൾ ക്രിക്കറ്റിൽ 14 വർഷവും 123 മത്സരങ്ങളും നീണ്ട ഇതിഹാസ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 2011 ജൂൺ 20ന് കിംഗ്സ്റ്റണിൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരത്തിലായിരുന്നു കോഹ്ലിയുടെ ടെസ്റ്റിലേക്കുള്ള അരങ്ങേറ്റം. കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ബാറ്റ്‌സ്മാനായി മാറാൻ ആരാധകരുടെ കിങ് കോഹ്ലിക്ക് കഴിഞ്ഞിരുന്നു. 

2010-19  കാലയളവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായിരുന്നു കോഹ്‌ലി. 54.97 ശരാശരിയിൽ 7202 റൺസും 27 സെഞ്ചുറിയും നേടി. ഈ കാലയളവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററും കോഹ്ലി തന്നെയാണ്.

Advertisment

ടെസ്റ്റ് ക്രിക്കറ്റിലെ ഒരേയൊരു രാജാവ്

റെഡ് ബോൾ കരിയർ അപ്രതീക്ഷിതമായി അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി കോഹ്‌ലിയുടെ ഐതിഹാസിക കരിയർ തുടരുമെന്ന് ഉറപ്പാണ്. 210 ഇന്നിംഗ്‌സുകളിൽ നിന്ന് 9230 റൺസുമായി, ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ കോഹ്‌ലി നാലാം സ്ഥാനത്താണ്. 46.85 ശരാശരിയിൽ 9230 റൺസുമായി സച്ചിൻ ടെണ്ടുൽക്കർ ( 15,921), രാഹുൽ ദ്രാവിഡ് (13,265), സുനിൽ ഗവാസ്‌കർ (10,122) എന്നീ ഇതിഹാസ ത്രയങ്ങൾ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

2014 ൽ എം‌എസ് ധോണിയിൽ നിന്ന് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത കോഹ്‌ലി എട്ടു വർഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ 68 മത്സരങ്ങളിൽ നിന്ന് 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച കോഹ്‌ലി, എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനാണ്. അന്താരാഷ്ട്ര ക്യാപ്റ്റന്മാരിൽ ഗ്രെയിം സ്മിത്ത് (53), റിക്കി പോണ്ടിംഗ് (48), സ്റ്റീവ് വോ (41) എന്നിവർ മാത്രമാണ് കൂടുതൽ ടെസ്റ്റ് വിജയങ്ങളുമായി മുന്നിലുള്ളത്.

ടീമിനെ നയിക്കുമ്പോഴും ബാറ്റിംഗിൽ കോഹ്‌ലി തന്റെ ആധിപത്യം നിലനിർത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ 113 ഇന്നിംഗ്‌സുകളിൽ നിന്ന് 5864 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് റെക്കോർഡുകളിലെ നാലാമത്തെ മികച്ച സ്‌കോറാണിത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 20 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 25 സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയുടെ സ്മിത്ത് മാത്രമാണ് മുന്നിലുള്ളത്.

2024 ൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി തുടക്കം കുറിച്ചെങ്കിലും, തുടർച്ചയായ ക്യാച്ച്-ബാക്ക് പുറത്താകലുകൾ താരത്തിന് തിരിച്ചടിയായി. വലിയ നിരാശയോടെയാണ് കോഹ്ലിയും ഒപ്പം ആരാധകരും പര്യടനം അവസാനിപ്പിച്ചത്. 193 റൺസ് മാത്രമായിരുന്നു താരത്തിന് നേടാനായത്. പര്യടനത്തിൽ, എട്ടിൽ ഏഴു തവണയും ഓഫ് സ്റ്റമ്പിന് പുറത്താണ് കോഹ്‌ലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടെസ്റ്റ് പരാജയങ്ങൾക്ക് ശേഷമുള്ള മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് അടുത്തിടെ ഒരു പരിപാടിയിൽ കോഹ്ലി മനസ്സ് തുറന്നിരുന്നു.

Read More

Cricket Retirement Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: