/indian-express-malayalam/media/media_files/2025/05/13/C0yZXSbMakRSlh3bwJsM.jpg)
Messi With Family Photograph: (Instagram)
Antonela Roccuzzo Net Worth: ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ വീഴ്ത്തി മെസി കിരീടം ഉയർത്തി നിൽക്കുന്ന ചിത്രം കൺനിറയെ കണ്ട് ക്യാമറയിലാക്കുന്ന തിരക്കിലായിരുന്നു സ്റ്റേഡിയത്തിൽ എല്ലാവരും. എന്നാൽ ഭാര്യ ആന്റോണെല്ല റൊക്കുസോ ലോക കിരീടം പിടിച്ചിരിക്കുന്നത് മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു മെസി. എന്നും കുടുംബത്തിന് വലിയ പ്രാധാന്യമാണ് അർജന്റീനയുടെ ഇതിഹാസ താരം നൽകുന്നത്.
650 മില്യൺ ഡോളറാണ് മെസിയുടെ നെറ്റ് വർത്ത് എന്നാണ് റിപ്പോർട്ടുകൾ. മെസിയുടെ ഭാര്യ ആന്റോണെല്ല റൊക്കൂസോയുടെ ആസ്തി എത്രയെന്ന് അറിയുമോ? മോഡലായ ആന്റോണെല്ല മെസിയുടെ ഭാര്യ എന്ന പേരിൽ മാത്രമല്ല പ്രശസ്ത. തന്റേതായ നേട്ടങ്ങളിലേക്കും ആന്റോണെല്ല എത്തിയിട്ടുണ്ട്. 20 മില്യൺ ഡോളർ ആണ് ആന്റോണെല്ലയുടെ ആസ്തി എന്നാണ് സെലിബ്രിറ്റി നെറ്റ് വർത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
റൊസാരിയോയിൽ ജനിച്ച ആന്റോണെല്ലയ്ക്ക് നാടുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. റൊസാരിയോയിലെ സർവകലാശാലയിൽ നിന്നാണ് ആന്റോണെല്ല ന്യൂട്രിഷൻ സയൻസിൽ പഠനം പൂർത്തിയാക്കിയത്.
അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ ആന്റോണെല്ലയ്ക്കും മെസിക്കും പരസ്പരം അറിയാം. 2008ലാണ് ഇരുവരും ഒരുമിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2012ൽ ആണ് ഇവരുടെ ആദ്യ കുഞ്ഞ് തിയാഗോ ജനിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണ് എന്ന് പറഞ്ഞാണ് മകന്റെ ജനനം മെസി ലോകത്തെ അറിയിച്ചത്.
മെസിയുടെ ഭാര്യ എന്ന നിലയിൽ നിൽക്കുമ്പോഴും തന്റേതായ ബ്രാൻഡും വ്യക്തിത്വവും പടുത്തുയർത്താൻ ആന്റോണെല്ല ശ്രമിച്ചിട്ടുണ്ട്. അഡിഡാസ്, സ്റ്റെല്ലാ മകാർട്നെ ഉൾപ്പെടെ പല ബ്രാൻഡുകളുമായും ആന്റോണെല്ല കരാറിലേർപ്പെട്ടിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us