scorecardresearch

'അവർ 50 വയസ് വരെ കളിക്കണം'; രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കലിൽ യോഗ് രാജ് സിങ്

Rohit Sharma and Virat Kohli Test Retirement: കോഹ്ലിയിലും രോഹിത്തിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് തോന്നുന്നത് എന്ന് യോഗ് രാജ് സിങ് പറഞ്ഞു

Rohit Sharma and Virat Kohli Test Retirement: കോഹ്ലിയിലും രോഹിത്തിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് തോന്നുന്നത് എന്ന് യോഗ് രാജ് സിങ് പറഞ്ഞു

author-image
Sports Desk
New Update
Virat Kohli Retirement

Virat Kohli (File Photo)

Virat Kohli Test Retirement: രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ അലയൊലിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഇരുവരുടേയും വിരമിക്കൽ തീരുമാനത്തെ ചൂണ്ടി പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. യുവരാജ് സിങ്ങിന്റെ പിതാവ് യോഗ് രാജ് സിങ്ങും പ്രതികരണവുമായി എത്തുന്നു. 

Advertisment

മഹാന്മാരായ കളിക്കാർക്ക് 50 വയസ് വരെ കളിക്കാം എന്നാണ് യോഗ് രാജ് സിങ് പറയുന്നത്. " വിരാട് ഒരു വലിയ കളിക്കാരനാണ്. അതുകൊണ്ട് തന്നെ വിരാടിന്റെ അഭാവം ഒരു വലിയ നഷ്ടമാണ്. 2011ൽ ഒരുപാട് കളിക്കാരെ ടീമിൽ നിന്ന് മാറ്റിയപ്പോൾ, വിരമിച്ചപ്പോൾ, അല്ലെങ്കിൽ വിരമിക്കാൻ നിർബന്ധിതരായപ്പോൾ ടീം തകർന്നിരുന്നു. എന്നാൽ എല്ലാവരും കളി അവസാനിപ്പിക്കേണ്ട സമയം വരും. കോഹ്ലിയിലും രോഹിത്തിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, വാർത്താ ഏജൻസിയായ എഎൻഐയോട് യോഗ് രാജ് പറഞ്ഞു. 

"ഇനിയൊന്നും നേടാനില്ലെന്ന് കോഹ്ലിക്ക് തോന്നിയിട്ടുണ്ടാവും"

"യുവരാജ് വിരമിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു ഇത് ശരിയായ സമയമല്ല എന്ന്. നടക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഗ്രൗണ്ടിൽ നിന്ന് മാറേണ്ടത്. യുവതാരങ്ങൾ മാത്രം നിറഞ്ഞൊരു ടീമിനെയാണ് നിങ്ങൾ പടുത്തുയർത്തുന്നത് എങ്കിൽ അത് എല്ലായ്പ്പോഴും തകർന്ന് വീഴും."

"ചിലപ്പോൾ കോഹ്ലിക്ക് തോന്നിയിട്ടുണ്ടാവും ഇനിയൊന്നും നേടാൻ ഇല്ലെന്ന്. രോഹിത്തിന്റെ കാര്യത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്, എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണിക്ക് ഓടാൻ പോകാൻ പറഞ്ഞ് പ്രചോദിപ്പിക്കാൻ രോഹിത്തിന് ഒരാളെ വേണം എന്നാണ്. രോഹിത്തും സെവാഗും വളരെ നേരത്തെ വിരമിച്ച രണ്ട് താരങ്ങളാണ്. മികച്ച കളിക്കാർ 50 വയസ് വരെ കളിക്കണം. ഇവരുടെ വിരമിക്കൽ എന്നെ സങ്കടപ്പെടുത്തുന്നു. കാരണം .യുവതാരങ്ങളെ പ്രചോദിപ്പിക്കാൻ ഇനി ആരും ഇല്ല,"യോഗ് രാജ് സിങ് പറഞ്ഞു. 

Read More

Advertisment
Rohit Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: