scorecardresearch

എ പ്ലസ് കാറ്റഗറി കോഹ്ലിക്കും രോഹിത്തിനും നഷ്ടമാകുമോ? ബിസിസിഐയുടെ മറുപടി

Virat Kohli and Rohit Sharma Test Retirement: ട്വന്റി20യിൽ നിന്ന് കോഹ്ലിയും രോഹിത്തും വിരമിച്ചപ്പോൾ തന്നെ ഇരുവരേയും ഈ കാറ്റഗറിയിൽ നിന്ന് മാറ്റുമോ എന്ന ചോദ്യം ഉയർന്നിരുന്നു

Virat Kohli and Rohit Sharma Test Retirement: ട്വന്റി20യിൽ നിന്ന് കോഹ്ലിയും രോഹിത്തും വിരമിച്ചപ്പോൾ തന്നെ ഇരുവരേയും ഈ കാറ്റഗറിയിൽ നിന്ന് മാറ്റുമോ എന്ന ചോദ്യം ഉയർന്നിരുന്നു

author-image
Sports Desk
New Update
rohit kohli new onw

Rohit Kohli and Virat Kohli Photograph: (X)

Virat Kohli and Rohit Sharma Test Retirement: രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഇരുവരുടേയും ബിസിസിഐ വാർഷിക കരാറിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യം ശക്തമായിരുന്നു. ഈ ചോദ്യത്തിന് ഇപ്പോൾ മറുപടി നൽകുകയാണ് ബിസിസിഐ. എ പ്ലസ് കാറ്റഗറിയിലാണ് കോഹ്ലിയും രോഹിത്തും ഉൾപ്പെട്ടിരുന്നത്. 

Advertisment

ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും രോഹിത് ശർമയും വിരാട് കോഹ്ലിയും ഗ്രേഡ് എ പ്ലസ് കാറ്റഗറിയിൽ തുടരും എന്ന് ബിസിസിഐ വ്യക്തമാക്കി. രോഹിത്തിനേയും കോഹ്ലിയേയും കൂടാതെ ബുമ്രയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. 

"ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഇരുവരും ഇപ്പോഴും"

"ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും കോഹ്ലിയും രോഹിത്തും എ പ്ലസ് കാറ്റഗറിയിൽ തുടരും. ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഇരുവരും ഇപ്പോഴും. എ പ്ലസ് കാറ്റഗറിയിലെ എല്ലാ സൗകര്യങ്ങളും ഇരുവർക്കും ലഭികും," ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

മൂന്ന് ഫോർമാറ്റിലും കളിച്ച് മികവ് കാണിക്കുന്ന കളിക്കാരെയാണ് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ട്വന്റി20യിൽ നിന്ന് കോഹ്ലിയും രോഹിത്തും വിരമിച്ചപ്പോൾ തന്നെ ഇരുവരേയും ഈ കാറ്റഗറിയിൽ നിന്ന് മാറ്റുമോ എന്ന ചോദ്യം ഉയർന്നിരുന്നു. 

Advertisment

മെയ് ഏഴിനാണ് രോഹിത് ശർമ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം കോഹ്ലി ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട് വന്നു. ഈ തീരുമാനത്തിൽ നിന്ന് കോഹ്ലിയെ പിന്തിരിപ്പിക്കാൻ ബിസിസിഐ ശ്രമിച്ചെന്നാണ് സൂചന. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം എത്തി. 

10000 ടെസ്റ്റ് റൺസ് എന്ന ചരിത്ര നേട്ടം മുൻപിൽ നിൽക്കെയാണ് കോഹ്ലി റെഡ് ബോൾ മതിയാക്കുന്നത്. 123 ടെസ്റ്റിൽ നിന്ന് 9230 റൺസ് ആണ് കോഹ്ലി സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 46.85. 30 സെഞ്ചുറിയും 31 അർധ ശതകവും ടെസ്റ്റിൽ കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. ടെസ്റ്റിൽ ഇന്ത്യക്കാരുടെ റൺവേട്ടയിൽ നാലാം സ്ഥാനത്താണ് കോഹ്ലി. 

4,301 റൺസ് ആണ് രോഹിത് ശർമ ടെസ്റ്റിൽ നിന്ന് കണ്ടെത്തിയത്. 40 ആണ് ടെസ്റ്റിലെ രോഹിത്തിന്റെ ബാറ്റിങ് ശരാശരി. 12 സെഞ്ചുറിയും 18 അർധ ശതകവും രോഹിത് ടെസ്റ്റിൽ നിന്ന് നേടിയിട്ടുണ്ട്. 212 ആണ് ടെസ്റ്റിലെ രോഹിത് ശർമയുടെ ഉയർന്ന സ്കോർ. 

Read More

Virat Kohli Bcci Rohit Sharma BCCI Central Contract

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: