/indian-express-malayalam/media/media_files/2025/05/15/PK3axE64B8ce7e1mUoqx.jpg)
Lhuan-dre Pretorius Photograph: (instagram)
Sanju Samson Rajasthan Royals IPL 2025: പ്ലേഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും മറ്റൊരു സൈനിങ് നടത്തി അടുത്ത സീസണിലേക്കായി ആരാധകർക്ക് പ്രതീക്ഷ നൽകുകയാണ് രാജസ്ഥാൻ റോയൽസ്. ദക്ഷിണാഫ്രിക്കയുടെ കൗമാര താരം ലുവാൻ ഡ്രെ പ്രിട്ടോറിയസ് ആണ് രാജസ്ഥാൻ സ്ക്വാഡിനൊപ്പം ചേർന്നത്. വന്ന ഉടനെ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസണിനെ ദക്ഷിണാഫ്രിക്കൻ താരം ഞെട്ടിച്ചു കഴിഞ്ഞു.
നെറ്റ്സിലെ ലുവാന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് സഞ്ജുവിന്റെ കയ്യടി വാങ്ങുന്നത്. ഇതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ലീഗായ എസ്എ20യിൽ രാജസ്ഥാൻ റോയൽസിന്റെ ഫ്രാഞ്ചൈസിയായ പാൾ റോയൽസിനായി കളിക്കുന്ന ബാറ്ററാണ് ലുവാൻ.
'ഷോട്ട്..ഷോട്ട്..ബഡ്ഡി..ഛോട്ടു' എന്നെല്ലാം പറഞ്ഞാണ് ടീമിലെ പുത്തൻ താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ സഞ്ജു പ്രശംസിക്കുന്നത്. പഞ്ചാബിന് എതിരെ ഞായറാഴ്ചയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഹെറ്റ്മയർ, നിതീഷ് റാണ എന്നിവരില്ലാതെ രാജസ്ഥാൻ ഇറങ്ങുമ്പോൾ ലുവാൻ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാനാണ് സാധ്യത.
Imagine impressing the skipper at your first training session 🔥👌
— Rajasthan Royals (@rajasthanroyals) May 15, 2025
Lhuandre Pretorious has arrived 💗💪 pic.twitter.com/R4MnkJJ6jM
ഇടംകയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് ലുവാൻ. 33 ട്വന്റി20 മത്സരങ്ങളിൽ നിന്ന് കണ്ടെത്തിയത് 91 റൺസ്. 147 ആണ് സ്ട്രൈക്ക്റേറ്റ്. ശരാശരി 27.60.
Read More
- 'അവർ 50 വയസ് വരെ കളിക്കണം'; രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കലിൽ യോഗ് രാജ് സിങ്
- IPL Playoff Chances: ഇനി 12 മത്സരം; സങ്കീർണമായി പ്ലേഓഫ് സാധ്യതകൾ
- മാക്സ്വെലിന്റെ മോശം പ്രകടനം പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതിനാലോ? വായടപ്പിച്ച് ബോളിവുഡ് താരം
- എ പ്ലസ് കാറ്റഗറി കോഹ്ലിക്കും രോഹിത്തിനും നഷ്ടമാകുമോ? ബിസിസിഐയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.