scorecardresearch

വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷയിൽ തോറ്റോ? വൈറൽ പോസ്റ്റുകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തോറ്റെന്ന തരത്തിലാണ് ട്രോൾ പേജുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്

രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തോറ്റെന്ന തരത്തിലാണ് ട്രോൾ പേജുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്

author-image
Trends Desk
New Update
Vaibhav Suryavanshi, 1

ചിത്രം: എക്സ്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി വെറും 35 പന്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് 14 കാരനായ വൈഭവ് സൂര്യവംശി. 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ ടീമിലെത്തിച്ച് വൈഭവ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാളും സ്വപ്നം കാണുന്ന തുടക്കമായിരുന്നു ഐപിഎല്ലിൽ നേടിയത്.

Advertisment

വൈഭവ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടന്ന തരത്തിലുള്ള പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 'വൈഭവ് പത്താം ക്ലാസ് പരീക്ഷയിൽ തോറ്റെന്നും ഉത്തരക്കടലാസ് രണ്ടാമത് പരിശോധിക്കുന്നതിനായി ബിസിസിഐ ഡിആര്‍എസ് റിവ്യു അഭ്യർത്ഥിച്ചിട്ടുണ്ട്,' എന്ന തരത്തിലാണ് ട്രോൾ പേജുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

"ഇത് യഥാർത്ഥ വാർത്തയല്ല" എന്ന് പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും, പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് പോസ്റ്റിൽ തന്നെ നെറ്റിസൺമാർ കമന്റു പങ്കുവച്ചിട്ടുണ്ട്.

നിലവിൽ എട്ടാം ക്ലാസ് കഴിഞ്ഞു നിൽക്കുകയാണ് വൈഭവ്. താജ്പുരിലെ മോഡസ്റ്റി സ്കൂളിലാണ് വൈഭവ് പഠിക്കുന്നത്. 2011 മാർച്ച് 27ന് ബിഹാറിലെ സമസ്തിപൂരിലെ മോടിപൂർ എന്ന ഗ്രാമത്തിലാണ് വൈഭവ് ജനിച്ചത്. കൃഷി ആയിരുന്നു വൈഭവിന്റെ കുടുംബത്തിന്റെ ഉപജീവന മാർഗം. 12-ാം വയസിൽ അണ്ടർ 19 യൂത്ത് ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയാണ് വൈഭവ് ശ്രദ്ധ പിടിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന താര ലേലത്തിലാണ് രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയത്.

Read More

Advertisment

Exam Cbse Ipl Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: