/indian-express-malayalam/media/media_files/2025/04/29/Sf1STWbSbV44zsFTg0h8.jpg)
Sanju Samson, Vaibhav Suryavanshi Photograph: (IPL, Instagram)
Sanju Samson IPL 2025 Rajasthan Royals: രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് സാധ്യതകൾ എല്ലാം നേരത്തെ തന്നെ അവസാനിച്ച് കഴിഞ്ഞു എങ്കിലും അവസാന മത്സരങ്ങളിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് കാണാൻ കാത്തിരിക്കുന്ന ആരാധകരുണ്ട്. സഞ്ജു സാംസൺ ഫിറ്റ്നസ് വീണ്ടെടുത്ത് പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അടുത്ത മത്സരത്തിൽ സഞ്ജു സാംസൺ കളിക്കുമോ എന്നതിൽ സൂചന നൽകുകയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ.
മെയ് 18ന് ഞായറാഴ്ചയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്സ് ആണ് എതിരാളികൾ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥയെ തുടർന്ന് ഐപിഎൽ നിർത്തിവെച്ചതോടെ സഞ്ജുവിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം ലഭിച്ചിട്ടുണ്ടാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡൽഹിക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോൾ വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്നാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്.
ഐപിഎൽ പുനരാരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചതോടെ പരിശീലനം ആരംഭിച്ച രാജസ്ഥാൻ റോയൽസ് താരങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസണും ഉണ്ട്. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന വിഡിയോ പങ്കുവെച്ചെത്തുകയാണ് രാജസ്ഥാൻ റോയൽസ്.
The ‘Sanju Samson in the nets’ video you’ve been waiting for 😍🔥 pic.twitter.com/mEIE3iHXeR
— Rajasthan Royals (@rajasthanroyals) May 15, 2025
നിങ്ങൾ കാത്തിരുന്ന വിഡിയോ എന്ന് പറഞ്ഞാണ് ആരാധകരിലേക്ക് സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് എത്തിക്കുന്നത്. നെറ്റ്സിൽ പരിശീലനം ആരംഭിച്ചതോടെ സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്തതായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ പഞ്ചാബിനെതിരെ സഞ്ജു കളിക്കാനിറങ്ങിയേക്കും.
സഞ്ജു തിരിച്ചെത്തുമ്പോൾ ഓപ്പണിങ്ങിൽ പതിനാലുകാരൻ വൈഭവിന്റെ സ്ഥാനം തെറിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ യശസ്വിക്കൊപ്പം വൈഭവ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ തന്നെയാണ് സാധ്യത കൂടുതൽ. സഞ്ജു തന്റെ പ്രിയപ്പെട്ട വൺഡൗൺ പൊസിഷനിലേക്ക് ഇറങ്ങിയേക്കും.
അതിനിടയിൽ രാജസ്ഥാന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരുന്നു. ഇന്ത്യ-പാക് സംഘർഷാവസ്ഥയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ പേസർ ജോഫ്ര ആർച്ചർ തിരികെ ഐപിഎല്ലിലേക്ക് എത്തില്ല. ഇനിയുള്ള മത്സരങ്ങളിൽ ജയം പിടിച്ച് നില മെച്ചപ്പെടുത്താനുള്ള രാജസ്ഥാന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാണ്.
Read More
- 'അവർ 50 വയസ് വരെ കളിക്കണം'; രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കലിൽ യോഗ് രാജ് സിങ്
- IPL Playoff Chances: ഇനി 12 മത്സരം; സങ്കീർണമായി പ്ലേഓഫ് സാധ്യതകൾ
- മാക്സ്വെലിന്റെ മോശം പ്രകടനം പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതിനാലോ? വായടപ്പിച്ച് ബോളിവുഡ് താരം
- എ പ്ലസ് കാറ്റഗറി കോഹ്ലിക്കും രോഹിത്തിനും നഷ്ടമാകുമോ? ബിസിസിഐയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us