scorecardresearch

സഞ്ജുവിന്റെ ട്വന്റി20യിലെ സ്ഥാനം തെറിക്കുന്നു? കണക്കുകളിൽ മറ്റ് ഓപ്പണർമാരുടെ ഭീഷണി

Sanju Samson IPL 2025 Rajasthan Royals: ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച് ട്വന്റി20യിലും സഞ്ജു നിരാശപ്പെടുത്തി. അതും തുടരെ ഷോർട്ട് പിച്ച് ഡെലിവറിയിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നത്

Sanju Samson IPL 2025 Rajasthan Royals: ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച് ട്വന്റി20യിലും സഞ്ജു നിരാശപ്പെടുത്തി. അതും തുടരെ ഷോർട്ട് പിച്ച് ഡെലിവറിയിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നത്

author-image
Sports Desk
New Update
Sanju Samson IPL Rajasthan Royals

Sanju Samson IPL Rajasthan Royals Photograph: (IPL, Instagram)

Sanju Samson IPL 2025 Rajasthan Royals: ഇനി ഒരു മത്സരം കൂടിയാണ് സീസണിൽ രാജസ്ഥാൻ റോയൽസിന് കളിക്കാനുള്ളത്. നിരാശയോടെയാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും സീസൺ അവസാനിപ്പിക്കുന്നത്. ഐപിഎൽ പതിനെട്ടാം സീസണിലെ രാജസ്ഥാന്റെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ഒരു പ്രധാനപ്പെട്ട ചോദ്യവും ഉയരുന്നു. ഇന്ത്യൻ ട്വന്റി20 ടീമിലെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിക്കുമോ? 

Advertisment

വിരലിനേറ്റ പരുക്കിനെ തുടർന്ന് ബാറ്റർ മാത്രമായാണ് സഞ്ജു ആദ്യ മൂന്ന് മത്സരവും കളിച്ചത്. പിന്നാലെ ഫിറ്റ്നസ് വീണ്ടെടുത്ത് വന്നപ്പോഴേക്കും വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് സഞ്ജുവിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായി. ഈ സമയം ഓപ്പണിങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി പല ബാറ്റർമാരും സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു. 

ഹൈദരാബാദും പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും തകർപ്പൻ സെഞ്ചുറി ഉൾപ്പെടെ കണ്ടെത്തിയതോടെ അഭിഷേക് ശർമയുടെ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനത്തിന് വലിയ ഭീഷണിയില്ല. എന്നാൽ സഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. എട്ട് കളിയിൽ നിന്ന് 244 റൺസ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 34.85. സ്ട്രൈക്ക്റേറ്റ് 141.86. 

ഇംപാക്ട് സൃഷ്ടിക്കാനാവാതെ സഞ്ജു

ഇംപാക്ട് ഇന്നിങ്സുകൾ സഞ്ജുവിൽ നിന്ന് ഈ സീസണിൽ വന്നില്ല. മാച്ച് വിന്നിങ് ഇന്നിങ്സുകളിലൂടെ ടീമിനെ ജയിപ്പിച്ചു കയറ്റാനായില്ല. മാത്രമല്ല സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റിലുണ്ടായിരിക്കുന്ന വീഴ്ചയും താരത്തിന് പ്രതികൂലമാവാൻ സാധ്യതയുണ്ട്. 

Advertisment

ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യം ശക്തമായിരുന്നു നേരത്തെ തന്നെ. ഈ സീസണിൽ ഗുജറാത്തിന്റെ 11 മത്സരം പിന്നിടുമ്പോൾ അഞ്ച് വട്ടമാണ് ഗിൽ സ്കോർ 50ന് മുകളിൽ ഉയർത്തിയത്. 13 മത്സരങ്ങളിൽ നിന്ന് യശസ്വി ജയ്സ്വാൾ ആറ് അർധ ശതകം കണ്ടെത്തി. സഞ്ജുവിന് എട്ട് കളിയിൽ നിന്ന് 50ന് മുകളിൽ സ്കോർ കണ്ടെത്താനായത് ഒരു വട്ടം മാത്രം. 

യശസ്വി സ്കോർ ചെയ്തത് 523 റൺസ്

509 റൺസുമായി റൺവേട്ട നടത്തിയ സായ് സുദർശനെ സെലക്ടർമാർക്ക് കണ്ടില്ലെന്ന് വയ്ക്കാൻ സാധിക്കുമോ? 50 എന്ന ബാറ്റിങ് ശരാശരിയിൽ 508 റൺസ് കണ്ടെത്തിയ ഗില്ലും സഞ്ജുവിന് വലിയ ഭീഷണി ഉയർത്തുന്നു. 523 റൺസ് ആണ് സീസണിൽ ഇതുവരെ യശസ്വി ജയ്സ്വാൾ സ്കോർ ചെയ്തത്. പഞ്ചാബിന്റെ ഓപ്പണർമാരായ പ്രാഭ്സിമ്രാൻ സിങ് 458 റൺസും പ്രിയാൻഷ് ആര്യ 356 റൺസും കണ്ടെത്തി. 

ഇടംകയ്യന്മാരാണ് എന്നത് യശസ്വിയുടേയും സുദർശന്റേയും സാധ്യത കൂട്ടുന്നുണ്ട്. മാത്രമല്ല പവർപ്ലേ യശസ്വി, പ്രിയാൻഷ് ആര്യ, പ്രാഭ്സിമ്രാൻ എന്നിവർക്ക് കൂടുതൽ നന്നായി ഉപയോഗിക്കാനാവും. സാങ്കേതിക തികവും റിസ്കുകൾ മനസിലാക്കി കളിക്കാനുള്ള മികവും ഗില്ലിന് മുൻതൂക്കം നൽകുന്നു. 

ഇതെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജുവിന് സ്ഥാനം നിലനിർത്താൻ പ്രയാസമാണ്. മാത്രമല്ല, ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച് ട്വന്റി20യിലും സഞ്ജു നിരാശപ്പെടുത്തി. അതും തുടരെ ഷോർട്ട് പിച്ച് ഡെലിവറിയിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നത്. 

Read More

Rajasthan Royals Yashasvi Jaiswal Subhmann GIll Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: