/indian-express-malayalam/media/media_files/2025/05/18/E2T0K76Mm4Hb9ffCxhxc.jpg)
KL Rahul Celebrating Century Photograph: (IPL, Instagram)
പ്ലേഓഫ് സാധ്യത നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയം അനിവാര്യമാണ്. ഈ കളിയിൽ 16-1 എന്ന നിലയിൽ പരുങ്ങിയെങ്കിലും സെഞ്ചുറിയോടെ ടീമിനെ 200ന് അടുത്ത് സ്കോറിലേക്ക് എത്തിച്ച് കെ എൽ രാഹുൽ. 65 പന്തിൽ നിന്ന് 112 റൺസ് ആണ് ഓപ്പണറായി ഇറങ്ങിയ രാഹുൽ സ്കോർ ചെയ്തത്. എന്നാൽ രാഹുലിന്റെ സെഞ്ചുറിക്ക് വേഗം പോരായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.
രാഹുലിന്റെ സെഞ്ചുറി ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് ഡൽഹി ക്യാപിറ്റൽസ് കണ്ടെത്തിയത്. 14 ഫോറും നാല് സിക്സും ഉൾപ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. സ്ട്രൈക്ക്റേറ്റ് 172. രാഹുലും അഭിഷേകും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ഇതിൽ അഭിഷേക് പൊരലിൽ നിന്ന് വന്നത് 30 റൺസ്.
കെ എൽ രാഹുലിന്റെ അഞ്ചാമത്തെ ഐപിഎൽ സെഞ്ചുറിയാണ് ഇത്. 35 പന്തിൽ നിന്നാണ് രാഹുൽ അർധ ശതകം കണ്ടെത്തിയത്. പിന്നാലെ സ്കോറിങ്ങിന്റെ വേഗം കൂട്ടി കളിക്കുകയായിരുന്നു രാഹുൽ. ഈ സെഞ്ചുറിയോടെ മൂന്ന് ടീമുകൾക്ക് വേണ്ടി സെഞ്ചുറി നേടുന്ന താരമായും രാഹുൽ മാറി. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, ലക്നൗ എന്നീ ടീമുകൾക്ക് വേണ്ടിയാണ് രാഹുൽ സെഞ്ചുറി നേടിയത്.
ഈ സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ വലംകയ്യൻ ബാറ്ററുമായി രാഹുൽ.എന്നാൽ 200 എന്ന വിജയ ലക്ഷ്യം ഗുജറാത്തിന് മുൻപിൽ വെല്ലുവിളി അല്ലെന്നും സ്കോറിങ്ങിന്റെ വേഗം കൂട്ടി 200ന് മുകളിലേക്ക് വിജയ ലക്ഷ്യം എത്തിക്കാൻ രാഹുൽ ശ്രമിക്കണമായിരുന്നു എന്ന വാദങ്ങളും ശക്തമാണ്.
Read More
- വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷയിൽ തോറ്റോ? വൈറൽ പോസ്റ്റുകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
- Sanju samson:ഷോട്ട്..ഷോട്ട്..ബഡ്ഡി; 19കാരന്റെ വെടിക്കെട്ട് കണ്ട് ഞെട്ടി സഞ്ജു
- Sanju Samson: സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്തോ? നിർണായക സൂചനയുമായി രാജസ്ഥാൻ റോയൽസ്
- ലോക ടെസ്റ്റ് ചാംപ്യൻ പണം വാരും; ഇന്ത്യക്ക് 12.31 കോടി; സമ്മാനത്തുക ഇരട്ടിപ്പിച്ച് ഐസിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.