/indian-express-malayalam/media/media_files/2025/05/19/rf7KtoUFu4Pa9LkyxgyQ.jpg)
Rishabh Pant, Sanjive Goenka Photograph: (Screengrab)
ഐപിഎല്ലിലെ മോശം ഫോം തുടർന്ന് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ഋഷഭ് പന്തിന് വേണ്ടി ലക്നൗ സൂപ്പർ ജയന്റ്സ് വാരിയെറിഞ്ഞ 27 കോടി രൂപ വെള്ളത്തിലായെന്ന് വ്യക്തം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ആറ് പന്തിൽ നിന്ന് ഏഴ് റൺസ് മാത്രം എടുത്താണ് ഋഷഭ് പന്ത് മടങ്ങിയത്.
ഈ സീസണിൽ 12 കളിയിൽ നിന്ന് 135 റൺസ് മാത്രമാണ് ഋഷഭ് പന്ത് കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 12.27. സ്ട്രൈക്ക്റേറ്റ് 100.ഹൈദരാബാദിന് എതിരായ മത്സരത്തിലും ഋഷഭ് പന്ത് നിരാശപ്പെടുത്തിയതോടെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണമാണ് വൈറലാവുന്നത്.
ഋഷഭ് പന്തിന്റെ വിക്കറ്റ് വീണതോടെ സഞ്ജീവ് ഗോയങ്ക അതൃപ്തി വ്യക്തമാക്കി ടീമിന്റെ ബാൽക്കണിയിൽ നിന്ന് തിരികെ കയറി പോയി. ലക്നൗ സൂപ്പർ ജയന്റ്സ് ഇന്നിങ്സിന്റെ 12ാം ഓവറിലാണ് പന്തിന്റെ വിക്കറ്റ് വീണത്. നിർണായക മത്സരത്തിൽ വൺഡൗണായാണ് ഋഷഭ് പന്ത് ഇറങ്ങിയത്.
— Sameer Rizvi (@SameerRizvi007) May 19, 2025
ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് കയറി ഇറങ്ങിയിട്ടും ഋഷഭ് പന്തിന് റൺ ഉയർത്താനായില്ല. ഇഷാൻ മലിംഗയുടെ ഫുൾ ലെങ്ത് ഡെലിവറിയിൽ ബോളറിന് തന്നെ ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്താവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us