/indian-express-malayalam/media/media_files/uploads/2022/10/Suryakumar-Yadav.jpg)
Suryakumar Yadav (File Photo)
Suryakumar Yadav Net Worth: രഞ്ജി ട്രോഫിയിൽ റൺസ് വാരിയതോടെയാണ് 2012ൽ സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് 10 ലക്ഷം രൂപയ്ക്ക് സ്ക്വാഡിലെടുക്കുന്നത്. എന്നാൽ ഒരു മത്സരം കളിച്ച സൂര്യയ്ക്ക് റൺസ് ഒന്നും നേടാനായില്ല. 2014ൽ 70 ലക്ഷം രൂപയ്ക്ക് താരലേലത്തിൽ സൂര്യയെ കൊൽക്കത്ത ടീമിലെത്തിച്ചു. പിന്നെ സൂര്യകുമാർ യാദവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 10ാം വയസ് മുതൽ ക്രിക്കറ്റ് കളിച്ച് ഇപ്പോൾ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് വരെ എത്തി നിൽക്കുമ്പോൾ സൂര്യകുമാർ യാദവിന്റെ ആസ്തി എത്രയെന്ന് അറിയുമോ? സൂര്യയുടെ സ്വന്തമാക്കിയ ആഡംബര വസ്തുക്കളെ കുറിച്ചറിയുമോ?
ബിസിസിഐയുടെ വാർഷിക കരാർ, ഐപിഎൽ പ്രതിഫലം, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ എന്നിവയിൽ നിന്നാണ് സൂര്യയുടെ നെറ്റ് വർത്ത് ഉയർന്നത്. സ്പോർട്സ്കീഡയുടെ റിപ്പോർട്ട് പ്രകാരം 55 കോടി രൂപയാണ് സൂര്യകുമാർ യാദവിന്റെ നെറ്റ് വർത്ത്.
16.35 കോടി രൂപയ്ക്കാണ് സൂര്യകമാർ യാദവിനെ മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്തിയത്. ബിസിസിഐയുടെ വാർഷിക കരാറിൽ ഗ്രേഡ് ബി വിഭാഗത്തിലാണ് സൂര്യ. ഇതിലൂടെ സൂര്യകുമാർ യാദവിന് പ്രതിവർഷം ലഭിക്കുന്നത് മൂന്ന് കോടി രൂപ.
ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ
നിരവധി ബ്രാൻഡുകളുമായി ഇന്ത്യയുടെ ഡിവില്ലിയേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാർ യാദവ് കരാറിലെത്തിയിട്ടുണ്ട്. റീബോക്ക്, ജിയോസിനിമ, റോയൽ സ്റ്റാഗ്, ഡ്രീം 11, ബോൾട്ട് ഓഡിയോ, പിന്റോള, ഫോർമ ഹെൽമറ്റ്സ്, ഫാൻക്രേസ്, മാക്സിമ ഉൾപ്പെടെയുള്ള ബ്രാൻഡുകളുമായി സൂര്യകുമാർ യാദവിന് കരാറുണ്ട്.
സൂര്യയുടെ ഗ്യാരേജിലെ കൊമ്പന്മാർ
റിയൽ എസ്റ്റേറ്റിലും ഓട്ടോമൊബൈൽ മേഖലയിലും സൂര്യകുമാർ യാദവ് വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ഫ്ളാറ്റ് സൂര്യ സ്വന്തമാക്കിയിട്ടുണ്ട്.
ആഡംബര വാഹനങ്ങളിലും സൂര്യകുമാർ യാദവിനുള്ള താത്പര്യം ആരാധകർക്ക് സുപരിചിതമാണ്. പോർഷെ 911 ടർബോ എസ്, മെഴ്സിഡസ് ബെൻസ് ജിഎൽഇ, ഔഡി ആർഎസ് 5, നിസാൻ ജോൻഗ, റേഞ്ച് റോവർ വെലർ എന്നിവയാണ് സൂര്യകുമാർ യാദവിന്റെ ഗ്യാരേജിലെ വിലപിടിപ്പുള്ള വാഹനങ്ങൾ. ഇതിൽ ഔഡി ആർഎശ്5 ആണ് സൂര്യയുടെ പക്കലുള്ള ഏറ്റവും വിലകൂടിയ വാഹനം. 1.15 കോടി രൂപയാണ് ഇതിന്റെ വില.
ഇതിനൊപ്പം ആഡംബര വാച്ചുകളുടെ ശേഖരവും സൂര്യകുമാർ യാദവിനുണ്ട്. റൊളെക്സ് സ്കൈഡ്വെല്ലർ, ഒമെഗാ സീമസ്റ്റർ ഡൈവർ 300എം ബ്ലൂ, റൊളെക്സ് ഡേറ്റ്ജസ്റ്റ് 41, റൊളെക്സ് സബ്മറൈനർ ഡ്യുയൽ ടോൺ എന്നിവയാണ് സൂര്യയുടെ വാച്ച് ശേഖരത്തിലുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us