scorecardresearch

ആരാണ് മുഹമ്മദ് ഇനാൻ? ഇന്ത്യൻ അണ്ടർ 19 ടീമിൽ മലയാളി ലെഗ് സ്പിന്നർ

Mohammed Enaan: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും മുഹമ്മദ് ഇനാൻ തിളങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ പരമ്പരകൾ പിടിച്ചത്

Mohammed Enaan: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും മുഹമ്മദ് ഇനാൻ തിളങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ പരമ്പരകൾ പിടിച്ചത്

author-image
Sports Desk
New Update
Mohammed Enaan

Mohammed Enaan Photograph: (Facebook)

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടേയും ശ്രദ്ധ പോയത് ആയുഷ് മാത്രേയിലേക്കും വൈഭവ് സൂര്യവൻഷിയിലേക്കെല്ലാമാണ്. എന്നാൽ കേരളത്തിൽ നിന്നൊരു ലെഗ് സ്പിന്നറും ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം പറക്കുന്നുണ്ട്. ആരാണ് ഇന്ത്യൻ ക്രിക്കറ്റിൽ വേരുറപ്പിക്കുന്ന മലയാളി ബോളർ മുഹമ്മദ് ഇനാൻ? 

Advertisment

ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തോടെയാണ്  മുഹമ്മദ് ഇനാൻ ശ്രദ്ധ പിടിക്കുന്നത്. ഈ പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും മുഹമ്മദ് ഇനാൻ തിളങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ പരമ്പരകൾ പിടിച്ചത്. 

ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെ ഏകദിനത്തിൽ ആറ് വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റുമാണ് മുഹമ്മദ് ഇനാൻ വീഴ്ത്തിയത്. പര്യടനത്തിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തിയതും ഇനാൻ തന്നെ. ഈ തകർപ്പൻ പ്രകടനത്തോടെ അണ്ടർ 19 ഏഷ്യാ കപ്പിലേക്കും മുഹമ്മദ് ഇനാന് വിളിയെത്തി. 

കേരള വർമയുടെ അഭിമാനം

തൃശൂരിലെ മുണ്ടൂരിൽ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് മുഹമ്മദ് ഇനാൻ വരുന്നത്. ശ്രീ കേരള വർമ കോളജിലെ വിദ്യാർഥിയാണ് ഇനാൻ. കേരളത്തിന് വേണ്ടി പല പ്രായപരിധിയിലെ ടൂർണമെന്റുകളിൽ ഇനാൻ കളിച്ചിരുന്നു. കൂച്ച് ബെഹാർ ട്രോഫിയിലെ മിന്നും ഫോമാണ് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ഇനാന് വിളിയെത്തുന്നതിന് സഹായിച്ചത്. 

Advertisment

ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനെതിരായ രണ്ട് മള്‍ട്ടി ഡേ മത്സരങ്ങളും ഉള്‍പ്പെടുന്നുണ്ട്. 

ഇന്ത്യൻ അണ്ടർ 19 സ്ക്വാഡ്: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവൻഷി, വിഹാന്‍ മല്‍ഹോത്ര, മൌല്യരാജ് സിംഗ് ചൌവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍.എസ് അംബരീഷ്, കനിഷ്ക് ഹൌഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിംഗ്

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: