scorecardresearch

ഇത് മുംബൈയെ സഹായിക്കാനുള്ള നിയമമോ? 120 മിനിറ്റ് അധികം അനുവദിച്ചതിനെതിരെ കൊൽക്കത്ത

Kolkata Kight Riders IPL 2025: "രണ്ട് മണിക്കൂർ അധിക സമയം അന്ന് അനുവദിച്ചിരുന്നു എങ്കിൽ കൊൽക്കത്ത-ബെംഗളൂരു അഞ്ച് ഓവർ വീതമുള്ള മത്സരമായെങ്കിലും നടത്താമായിരുന്നു"

Kolkata Kight Riders IPL 2025: "രണ്ട് മണിക്കൂർ അധിക സമയം അന്ന് അനുവദിച്ചിരുന്നു എങ്കിൽ കൊൽക്കത്ത-ബെംഗളൂരു അഞ്ച് ഓവർ വീതമുള്ള മത്സരമായെങ്കിലും നടത്താമായിരുന്നു"

author-image
Sports Desk
New Update
Rahane Kolkata Knight Riders

അജിങ്ക്യാ രഹാനെ Photograph: (കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ഇൻസ്റ്റഗ്രാം)

Kolkata Knight Riders IPL 2025: ഇനി ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ മഴ മത്സരം തടസപ്പെടുത്തിയാൽ 120 മിനിറ്റ് അധിക സമയം കൂടി നൽകുമെന്നാണ് ഐപിഎൽ ഗവേണിങ് കൗൺസിലിന്റെ പ്രഖ്യാപനം. എന്നാൽ പ്ലേഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. 

Advertisment

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചത് മുതൽ മഴ തടസപ്പെടുത്തിയ മത്സരങ്ങളിൽ 120 മിനിറ്റ് അധിക സമയം അനുവദിച്ചിരുന്നു എങ്കിൽ തങ്ങൾ ഇപ്പോഴും പ്ലേഓഫ് പോരാട്ടത്തിൽ ഉണ്ടായാനെ എന്നാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വാദിക്കുന്നത്. നേരത്തെ 7.30ന് നടക്കുന്ന മത്സരങ്ങളിൽ രാത്രി 10.56 വരെയായിരുന്നു മഴ കളി മുടക്കിയാൽ റെഗുലേഷൻ കംപ്ലീഷൻ ടൈം. പ്ലേഓഫ് മത്സരങ്ങളിൽ ഇത് രണ്ട് മണിക്കൂറായിരുന്നു.

എന്നാൽ രാജ്യത്ത് മൺസൂൺ മഴയുടെ സാഹചര്യം നിരവധി മത്സരങ്ങളെ ബാധിച്ചേക്കാം എന്നതിനെ തുടർന്ന് ഒരു മണിക്കൂർ എന്നത് രണ്ട് മണിക്കൂർ അധിക സമയമായി അനുവദിച്ചിരിക്കുന്നു എന്നും പറഞ്ഞാണ് പത്ത് ഫ്രാഞ്ചൈസികൾക്കും ഐപിഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇമെയിൽ അയച്ചത്. ഇഎസ്പിഎൻക്രിക് ഇൻഫോയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നത്. 

ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് ശേഷം ഐപിഎൽ പുനരാരംഭിച്ചപ്പോൾ മുതൽ എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയില്ല എന്നാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് വെങ്കി മൈസൂർ ചോദിക്കുന്നത്. മെയ് 17ന് നടന്ന് റോയൽ ചലഞ്ചേഴ്സ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. 

Advertisment

അഞ്ച് ഓവർ വീതമുള്ള മത്സരമായെങ്കിലും നടത്താമായിരുന്നു

രണ്ട് മണിക്കൂർ അധിക സമയം അന്ന് അനുവദിച്ചിരുന്നു എങ്കിൽ കൊൽക്കത്ത-ബെംഗളൂരു അഞ്ച് ഓവർ വീതമുള്ള മത്സരമായെങ്കിലും നടത്താമായിരുന്നു എന്ന് വെങ്കി മൈസൂർ പറയുന്നു. "മെയ് 17ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കുമ്പോൾ മഴ കളി മുടക്കിയേക്കും എന്ന കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു. എല്ലാവരും ഈ കാലാവസ്ഥാ പ്രവചനം അറിഞ്ഞതാണ്," വെങ്കി മൈസൂർ പറഞ്ഞു. 

ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരം മഴ മൂലം തടസപ്പെട്ടേക്കും എന്ന കാലാവസ്ഥാ പ്രവചനം വന്നതിന് പിന്നാലെയാണ് അധിക സമയം അനുവദിച്ച് ഐപിഎൽ ഗവേണിങ് കൗൺസിലിന്റെ തീരുമാനം വന്നത്. ഇന്ന് ഡൽഹി-മുംബൈ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചാൽ ഇരു ടീമിന്റേയും പ്ലേഓഫ് സാധ്യതകളെ അത് ബാധിക്കും. 

Read More

IPL 2025 Delhi Capitals Mumbai Indians Kolkata Knight Riders

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: