scorecardresearch

Sanju Samson: 'സഹിക്കാൻ പറ്റിയില്ല'; ധോണി ചെപ്പോക്കിൽ ബാറ്റിങ്ങിന് ഇറങ്ങിയത് ചൂണ്ടി സഞ്ജു

Sanju Samson and MS Dhoni: രണ്ട് ഓവറിൽ ജയിക്കാൻ 40 റൺസ് വേണ്ട അവസ്ഥയാണ് എങ്കിൽ പോലും ധോണി വന്നാൽ അത് സാധ്യമാണ് എന്ന തോന്നലാണ്, സഞ്ജു പറയുന്നു.

Sanju Samson and MS Dhoni: രണ്ട് ഓവറിൽ ജയിക്കാൻ 40 റൺസ് വേണ്ട അവസ്ഥയാണ് എങ്കിൽ പോലും ധോണി വന്നാൽ അത് സാധ്യമാണ് എന്ന തോന്നലാണ്, സഞ്ജു പറയുന്നു.

author-image
Sports Desk
New Update
Sanju Samson, Dhoni

Sanju Samson, MS Dhoni (File Photo)

Sanju Samson and MS Dhoni IPL 2025: ധോണി ബാറ്റുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ മറീന ബീച്ചിലുയരുന്നതിനേക്കാൾ കരുത്തോടെയാണ് ചെപ്പോക്കിൽ ആരവം അലയടിക്കുന്നത്. ധോണി ചെപ്പോക്കിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ശബ്ദം സഹിക്കാൻ വയ്യാതെ ചെവി രണ്ടും പൊത്തി പിടിക്കാൻ തോന്നി എന്നാണ് സഞ്ജു പറയുന്നത്. 

Advertisment

"കഴിഞ്ഞ വട്ടം ഞാൻ വിക്കറ്റ് കീപ്പിങ് ചെയ്യുന്ന സമയം ധോണി ബാറ്റിങ്ങിനായി ചെന്നൈയിൽ ക്രീസിലേക്ക് വന്നു. ഈ സമയം എനിക്ക് മറ്റൊന്നും കേൾക്കാൻ പറ്റാത്ത അവസ്ഥയായി. രണ്ട് ചെവിയും പൊത്തിപ്പിടിക്കാൻ തോന്നി. രണ്ട് ഓവറിൽ ജയിക്കാൻ 40 റൺസ് വേണ്ട അവസ്ഥയാണ് എങ്കിൽ പോലും ധോണി വന്നാൽ അത് സാധ്യമാണ് എന്ന തോന്നലാണ്," സ്റ്റാർ സ്പോർട്സിൽ സംസാരിക്കുമ്പോൾ സഞ്ജു സാംസൺ പറഞ്ഞു. 

ചെപ്പോക്കിൽ കളിക്കുമ്പോൾ മാത്രമല്ല ഈ ധോണി എഫക്ട് എന്നും സഞ്ജു പറയുന്നു. ജയ്പൂരിൽ കളിച്ചാലും ധോണിക്ക് ഇതേപോലെ തന്നെ സ്വീകരണം ലഭിക്കും എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ചൂണ്ടിക്കാണിക്കുന്നു. 

"സിഎസ്കെയെ ചെന്നൈയിൽ നേരിടുമ്പോൾ മറ്റൊന്നും കാണാനും കേൾക്കാനും പറ്റില്ല. ജയ്പൂരിൽ വന്നാലും സ്ഥിതി വ്യത്യസ്മല്ല. ജയ്പൂരിലും ഇങ്ങനെ ആവരുത് സുഹൃത്തുക്കളെ.." ചിരി നിറച്ച് സഞ്ജു പറഞ്ഞു. "

Advertisment

രാജസ്ഥാൻ റോയൽസിനേയും ചെന്നൈ സൂപ്പർ കിങ്സിനേയും സംബന്ധിച്ച് നിരാശാജനകമായ സീസൺ ആണ് ഇത്. രണ്ട് ടീമും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. 13 കളിയിൽ നിന്ന് മൂന്ന് ജയം മാത്രമാണ് രാജസ്ഥാൻ നേടിയത്. 12 കളിയിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് നേടിയതും മൂന്ന് ജയം മാത്രം. 

Read More

IPL 2025 Chennai Super Kings Sanju Samson Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: