/indian-express-malayalam/media/media_files/2025/05/05/LdzWTAyxVyMlZ5xSeTaE.jpg)
Hardik Pandya, Suryakumar Yadav Photograph: (Hardik Pandya, Instagram)
MI vs DC IPL 2025: ഇനി ഒരു ഐപിഎൽ പ്ലേഓഫ് സ്ഥാനം മാത്രം. അതിനായി മത്സരക്കുന്നത് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും. മെയ് 21ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരം രണ്ട് ടീമുകൾക്കും മരണക്കളിയാണ്. എങ്ങനെയാണ് ഈ മത്സര ഫലം ഇരു ടീമുകളേയും ബാധിക്കുന്നത്?
12 കളിയിൽ നിന്ന് 14 പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഇനി കളിക്കാനുള്ളത് രണ്ട് മത്സരം. ഡൽഹിക്കെതിരേയും പഞ്ചാബിന് എതിരേയും. ആദ്യ മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചാൽ മുംബൈക്കെ 16 പോയിന്റാവും.
മെയ് 21, അല്ലെങ്കിൽ മെയ് 26ന് പ്ലേഓഫ് ചിത്രം വ്യക്തമാവും
മുംബൈയോട് തോൽക്കുകയും, ഡൽഹി തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് ജയിക്കുകയും ചെയ്താലും ഡൽഹിക്ക് 15 പോയിന്റിൽ എത്താനെ സാധിക്കുകയുള്ളു. ഇതിലൂടെ മുംബൈക്ക് ഡൽഹിക്കെതിരായ ജയത്തോടെ പ്ലേഓഫിലെത്താം.
എന്നാൽ ഡൽഹിയോട് മുംബൈ തോറ്റാൽ മുംബൈയുടെ പോയിന്റ് 14ൽ നിൽക്കും. ഡൽഹിയുടെ പോയിന്റ് 15ലേക്കും എത്തും. ഇതോടെ പഞ്ചാബിനെതിരായ അവസാന മത്സരത്തിന്റെ ഫലമാവും പ്ലേഓഫ് സ്ഥാനം നിർണയിക്കുക. ഡൽഹിയോട് തോൽക്കുകയും പഞ്ചാബിനോട് ജയിക്കുകയും ചെയ്താൽ മുംബൈക്ക് 16 പോയിന്റാവും.
മുംബൈയേയും പഞ്ചാബിനേയും തോൽപ്പിച്ചാൽ ഡൽഹിയുടെ പോയിന്റ് 17ലേക്ക് എത്തും. ഇതിലൂടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്താവും. ഐപിഎൽ പ്ലേഓഫിലെ നാലാം സ്ഥാനം പിടിക്കുന്ന ടീം ഏതെന്ന് മെയ് 21ന് അല്ലെങ്കിൽ മെയ് 26ന് അറിയാനാവും.
Read More
- ലക്നൗവിനെ പുറത്താക്കി ഹൈദരാബാദ്; ഒരു പ്ലേഓഫ് സ്ഥാനത്തിനായി ഇനി രണ്ട് ടീമുകൾ
- Rishabh Pant IPL: 27 കോടിയല്ലേ വെള്ളത്തിലായത്! കലിപ്പിച്ച് മടങ്ങിപ്പോയി സഞ്ജീവ് ഗോയങ്ക
- Punjab Kings IPL: ശ്രേയസിന് ലഭിക്കേണ്ട ക്രെഡിറ്റ് ഗംഭീർ തട്ടിയെടുത്തു; ദയയില്ലാതെ ഗാവസ്കർ
- 10 ലക്ഷത്തിന് മുംബൈയിൽ; സൂര്യയുടെ ആസ്തി എത്ര എന്നറിയുമോ? അമ്പരപ്പിക്കുന്ന ആഡംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.