/indian-express-malayalam/media/media_files/2025/05/23/gBPLta7zff4veQxhUlPr.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചെന്നൈ സൂപ്പർ കിങ്സിനെതിരായ അവസാന മത്സരത്തിലെ വിജയത്തോടെയാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ 2025 സീസൺ അവസാനിപ്പിച്ചത്. ധോണിയുടെ തന്ത്രങ്ങൾക്ക് മുൻപിൽ പതറാതെ പതിനാലുകാരൻ വൈഭവ് സൂര്യവൻഷി അർധ ശതകം കണ്ടെത്തുകയും സഞ്ജു കരുതലോടെ ബാറ്റ് വീശുകയും ചെയ്തതോടെയാണ് രാജസ്ഥാൻ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജയം പിടിച്ചത്.
ഇപ്പോഴിതാ മത്സര ശേഷമുള്ള സഞ്ജുവിന്റെ ഒരു വീഡിയോയാണ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈയുടെ കുട്ടി ആരാധകന് സഞ്ജു തൊപ്പി സമ്മാനിക്കുന്നതാണ് വീഡിയോ. ഗ്യാലറിയിൽ നിന്ന് കുട്ടി സഞ്ജു എന്നു വിളിക്കുന്നതും ഇതുകേട്ട് സഞ്ജു കുട്ടിക്ക് അരികിലെത്തി ഓട്ടോഗ്രാഫ് നൽകുന്നതും ശേഷം തന്റെ തൊപ്പി സമ്മാനിക്കുന്നതുമാണ് വീഡിയോ.
രാജസ്ഥാൻ റോയൽസ് ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 26.3 മില്യൺ കാഴ്ചകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. 3.8 മില്യൺ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, 14 മത്സരങ്ങളിൽ 4 വിജയം മാത്രമാണ് രാജസ്ഥാന് ഈ സീസണിൽ നേടാനായത്. 10 തവണയാണ് ടീം തോൽവി നേരിട്ടത്. പോയിന്റ് പട്ടികയിൽ ചെന്നൈയ്ക്ക് മുകളിലായി 9-ാം സ്ഥാനത്താണ് രാജസ്ഥാൻ. 31 പന്തിൽ നിന്ന് 41 റൺസായിരുന്നു ചെന്നൈക്കെതിരായ മത്സരത്തിലെ സഞ്ജുവിന്റെ നേട്ടം. മൂന്ന് ഫോറും രണ്ട് സിക്സുമാണ് സഞ്ജു നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് മുൻപിൽ വെച്ച 188 റൺസ് വിജയ ലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു.
Read More
- MI vs DC: ഡൽഹി പുറത്ത്; പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- ധോണിയുടെ മുന്നറിയിപ്പ്; 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് ലക്ഷ്യമിട്ടാൽ പ്രശ്നം ഇങ്ങനെ
- MS Dhoni IPL; കാൽമുട്ടുകൾ തോൽവി സമ്മതിച്ചു; റിഫ്ളക്സുമില്ല; ഇനിയും കടിച്ചു തൂങ്ങരുത്: ശ്രീകാന്ത്
- ഇത് മുംബൈയെ സഹായിക്കാനുള്ള നിയമമോ? 120 മിനിറ്റ് അധികം അനുവദിച്ചതിനെതിരെ കൊൽക്കത്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.