/indian-express-malayalam/media/media_files/WKXOdvpo8T8EcH14mZfe.jpg)
Shubman Gill (File Photo)
india Test Squad Announcement For England Tour: ഒടുവിൽ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം. ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ. ഇന്ത്യയുടെ 37ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാവുകയാണ് ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിൽ ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിക്കും. ഗില്ലിനെ രോഹിത്തിന്റെ പിൻഗാമിയായി ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ.
കരുൺ നായർ ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തി എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ട്രിപ്പിൾ സെഞ്ചുറി നേടിയതിന് ശേഷം ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ വർഷങ്ങളോളം ഒഴിവാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഡൊമസ്റ്റിക് സീസണിൽ റൺസ് വാരിയാണ് കരുൺ ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ എത്തുന്നത്.
Read Also: Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്
രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇവർക്ക് പകരം ആരെയാവും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തുക എന്ന ആകാംക്ഷ ഉയർന്നിരുന്നു. ശുഭ്മാൻ ഗിൽ ക്യാപ്റ്റനായ 18 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: 'സഞ്ജു' എന്നൊരു വിളി, കുട്ടി ആരാധകന് തൊപ്പി സമ്മാനിച്ച് താരം; വീഡിയോ
ഐപിഎല്ലിൽ മികവ് കാണിച്ച സായ് സുദർശൻ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. അർഷ്ദീപ് സിങ്ങിനും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. കരുൺ നായറിന് പുറമെ ശാർദുൽ താക്കൂറും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ജൂൺ 20ന് ആണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ബുമ്രയെ ക്യാപ്റ്റനാക്കാതിരുന്നതിന്റെ കാരണം
ഓസ്ട്രേലിയൻ പര്യടനത്തിൽ സ്റ്റാർ പേസർ ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുമ്ര ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റും കളിക്കാനുള്ള സാധ്യത കുറവാണെന്നും ഇതേ തുടർന്നാണ് ബുമ്രയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാതിരുന്നതെന്നും സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കർ പറഞ്ഞു.
Also Read: ആരാണ് മുഹമ്മദ് ഇനാൻ? ഇന്ത്യൻ അണ്ടർ 19 ടീമിൽ മലയാളി ലെഗ് സ്പിന്നർ
യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, അഭിമന്യു ഈശ്വരൻ, ഗിൽ, സായ് സുദർശൻ, കരുൺ നായർ എന്നിവരുൾപ്പെടുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റ്. ധ്രുവ് ജുറെലാണ് സെക്കൻഡ് വിക്കറ്റ് കീപ്പർ. നാല് ഓൾറൗണ്ടർമാരാണ് സ്ക്വാഡിലുള്ളത്. രണ്ട് പേസ് ഓൾറൗണ്ടർമാരും രണ്ട് സ്പിൻ ഓൾറൗണ്ടർമാരും. അഞ്ച് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളർമാരേയും സെലക്ടർമാർ സ്ക്വാഡിൽ ഉൾപ്പെടുത്തി. സർഫറാസ് ഖാനും ഹർഷിത് റാണയ്ക്കും സ്ക്വാഡിൽ ഇടം നേടാനായില്ല
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്
ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ഋഷഭ് പന്ത്(വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, അർഷ്ദീപ് സിങ്
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.