/indian-express-malayalam/media/media_files/2025/05/31/2vuvlml9v70PZfFdRkLC.jpg)
Hardik Pandya and Shubman Gill Photograph: (IPL, Instagram)
ഐപിഎൽ എലിമിനേറ്ററിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ടെന്ന നിലയിലാണ് പ്രതികരണങ്ങൾ ഉയർന്നത്. എന്നാൽ ഹർദിക്കും താനും തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്ന് വ്യക്തമാക്കാൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അധികം സമയമെടുക്കുന്നില്ല.
"മറ്റൊന്നുമില്ല, സ്നേഹം മാത്രം, ഇന്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്," ഹർദിക് പാണ്ഡ്യക്കൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ശുഭ്മാൻ ഗിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താനും ഹർദിക് പാണ്ഡ്യയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉടലെടുത്തു എന്ന അഭ്യൂഹങ്ങൾക്ക് അധികം ആയുസ് നൽകാൻ ഗിൽ തയ്യാറല്ല.
Shubman Gill's Instagram story. pic.twitter.com/wEzRWTMb6S
— Mufaddal Vohra (@mufaddal_vohra) May 31, 2025
Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്
ഗുജറാത്ത് ടൈറ്റൻസ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന നിലയിൽ ആരാധകരുടെ പ്രതികരണങ്ങൾ വന്നത്. എലിമിനേറ്ററിൽ ടോസിന്റെ സമയം ഇരുവരും ഹസ്തദാനം നൽകാതിരുന്നതും ഗില്ലിന്റെ വിക്കറ്റ് വീണ സമയമുള്ള ഹർദിക്കിന്റെ സെലിബ്രേഷനുമാണ് ചർച്ചയായത്.
Also Read: Virat Kohli: 'മകളേ, സമയമായി'; ഹൃദയം തൊടുന്ന മറുപടിയുമായി വിരാട് കോഹ്ലി
ടോസിന്റെ സമയം ഹർദിക് പാണ്ഡ്യ ഹസ്തദാനത്തിനായി ഗില്ലിന് നേർക്ക് തിരിഞ്ഞു. എന്നാൽ ഗില്ലും ഹർദിക്കും ഹസ്തദാനം നൽകാതെ പിൻവലിഞ്ഞു. ഇത് ആരാധകരുടെ ശ്രദ്ധയിലും ഉടക്കി. ടോസിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ച് പൊള്ളാർഡ് ഹർദിക്കിന്റെ അടുത്തേക്ക് വന്ന് ഹസ്തദാനം നൽകി, ഇങ്ങനെയാണ് ഹസ്തദാനം നൽകേണ്ടത് എന്ന് ഓർമിപ്പിക്കുന്നത് പോലെ...
Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം
ചെയ്സ് ചെയ്ത് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ച് ആദ്യ ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിനെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുൻപിൽ കുടുക്കി. ഗില്ലിന്റെ മുൻപിലേക്ക് ഓടിയെത്തിയാണ് ഹർദിക് പാണ്ഡ്യ ആ വിക്കറ്റ് സെലിബ്രേറ്റ് ചെയ്തത്. ഇരുവർക്കും ഇടയിലെ അസ്വസ്ഥത ഈ വിക്കറ്റ് സെലിബ്രേഷനിലും പ്രകടമായിരുന്നു. എന്നാൽ ഇതെല്ലാം തള്ളുകയാണ് ഗിൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.