scorecardresearch

സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്

MI vs GT IPL 2025: 19ാം ഓവറിൽ മുംബൈ 206 എന്ന നിലയിലായിരുന്നു. 19ാം ഓവറിൽ ഗുജറാത്തിന്റെ സ്കോർ 205 എന്നതും. എന്നാൽ മുംബൈയുടെ അവസാന ഓവറിൽ ഹർദിക്കിൽ നിന്ന് വന്ന ബാറ്റിങ് ആണ് ഇവിടെ നിർണായകമായത്

MI vs GT IPL 2025: 19ാം ഓവറിൽ മുംബൈ 206 എന്ന നിലയിലായിരുന്നു. 19ാം ഓവറിൽ ഗുജറാത്തിന്റെ സ്കോർ 205 എന്നതും. എന്നാൽ മുംബൈയുടെ അവസാന ഓവറിൽ ഹർദിക്കിൽ നിന്ന് വന്ന ബാറ്റിങ് ആണ് ഇവിടെ നിർണായകമായത്

author-image
Sports Desk
New Update
Bumrah, Washington Sunder

Bumrah, Washington Sunder Photograph: (IPL, Instagram)

MI vs GT IPL 2025 Eliminator: ഗുജറാത്ത് ടൈറ്റൻസിന്റെ കിരീട സ്വപ്നങ്ങൾ തല്ലിക്കെടുത്തി മുംബൈ ഇന്ത്യൻസ്. എലിമിനേറ്ററിൽ 20 റൺസിന് ആണ് ഗുജറാത്തിന്റെ തോൽവി. ഇതോടെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. മുംബൈ ഉയർത്തിയ 229 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് കണ്ടെത്താനായത് ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ്. 

Advertisment

19ാം ഓവറിൽ മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിലായിരുന്നു. 19ാം ഓവറിൽ ഗുജറാത്തിന്റെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 എന്നതും. എന്നാൽ മുംബൈയുടെ അവസാന ഓവറിൽ ഹർദിക്കിൽ നിന്ന് വന്ന ബാറ്റിങ് പ്രകടനമാണ് ഇവിടെ നിർണായകമായത്. 

RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ

ഗുജറാത്ത് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ ഗില്ലിന്റെ ഭീഷണി ബോൾട്ട് ഒഴിവാക്കി ന്യൂസിലൻഡ് പേസർ ന്യൂബോളിലെ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു. എന്നാൽ സായ് സുദർശൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു 

Advertisment

49 പന്തിൽ നിന്ന് 10 ഫോറും ഒരു സിക്സും പറത്തി 80 റൺസ് ആണ് സായ് കണ്ടെത്തിയത്. ബട്ട്ലറിന് പകരം എത്തിയ മെൻഡിസ് ഹിറ്റ് വിക്കറ്റായി മടങ്ങിയതോടെ ഗുജറാത്ത് സമ്മർദത്തിലേക്ക് വീണു. എന്നാൽ സായ് സുദർശനൊപ്പം നിന്ന് വാഷിങ്ടൺ സുന്ദർ അടിച്ചു തകർത്തു. ബോൾട്ടിന്റെ ഓവറിൽ 18 റൺസ് കണ്ടെത്താനും വാഷിങ്ടൺ സുന്ദറിനായി. 

Also Read: പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്

24 പന്തിൽ നിന്ന് 48 റൺസ് എടുത്ത് നിന്ന വാഷിങ്ടണിനെ ബൗൾഡാക്കി ബുമ്ര മുംബൈയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. വാഷിങ്ടൺ സുന്ദറും സായ് സുദർശനും ചേർന്നുള്ള 84 റൺസ് കൂട്ടുകെട്ട് തകർപ്പൻ യോർക്കറിലൂടെയാണ് ബുമ്ര പൊളിച്ചത്.

അപ്പോഴും മറുവശത്ത് ഗുജറാത്തിന് വിജയ പ്രതീക്ഷ നൽകി സായ് സുദർശൻ നിന്നിരുന്നു. ഒടുവിൽ 16ാം ഓവറിൽ ഗ്ലീസൻ സുദർശന്റെ പോരാട്ടം അവസാനിപ്പിച്ച് കുറ്റി തെറിപ്പിച്ചു. 

Also Read: രോഹിത്തിനേയും കോഹ്ലിയേയും ലക്ഷ്യം വെച്ച് ജഡേജ? ലൈക്കുകൾ പണം കൊടുത്ത് വാങ്ങുന്നതായി വിമർശനം

സായ് സുദർശനും മടങ്ങിയതോടെ റുതർഫോർഡ്, രാഹുൽ തെവാട്ടി, ഷാരൂഖ് ഖാൻ എന്നീ ഫിനിഷർമാരിലേക്കായി ഗുജറാത്തിന്റെ പ്രതീക്ഷ. എന്നാൽ ബുമ്രയുടേയും ബോൾട്ടിന്റേയും ഡെത്ത് ഓവറുകൾ ഗുജറാത്തിനെ റൺസ് വാരുന്നതിൽ നിന്ന് തടഞ്ഞു. 

Read More

"അശ്രദ്ധമായ ബാറ്റ് സ്വിങ്; ഈഗോ പോക്കറ്റിൽ വെച്ചാൽ മതി"; ശ്രേയസിനെതിരെ വാളെടുത്ത് വിദഗ്ധർ

Mumbai Indians Gujarat Titans IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: