Arshdeep Singh Punjab Kings IPL 2025: പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കാത്ത നിരവധി ആരാധകർ പഞ്ചാബിലുണ്ടെന്ന് പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്. മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളെയാണ് പഞ്ചാബിൽ നിന്നുള്ള നിരവധി ആരാധകരും പിന്തുണയ്ക്കുന്നത് എന്ന് അർഷ്ദീപ് പറഞ്ഞു. സ്നാപ് ചാറ്റിൽ ആരാധകന്റെ കമന്റിന് മറുപടിയായാണ് അർഷ്ദീപിന്റെ വാക്കുകൾ.
പഞ്ചാബ് കിങ്സ് ക്വാളിഫയർ കളിക്കുമ്പോൾ പഞ്ചാബിൽ നിന്നുള്ളവർ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കണം എന്ന് അർഷ്ദീപ് പറഞ്ഞു. "പഞ്ചാബിലെ പലരുടേയും പ്രിയപ്പെട്ട ടീം പഞ്ചാബ് കിങ്സ് അല്ല. അവർക്ക് മറ്റ് പല ടീമുകളോടുമാണ് ഇഷ്ടം. എന്നാൽ നിങ്ങൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്."
Also Read: ഇംഗ്ലീഷ് പരീക്ഷയ്ക്ക് നാളെ തുടക്കം; ഇന്ത്യ എയിൽ ആരെല്ലാം തിളങ്ങും? മത്സരം എവിടെ കാണാം?
പഞ്ചാബ് ആണ് നിങ്ങളുടെ സംസ്ഥാനം. പഞ്ചാബ് കിങ്സ് ആണ് നിങ്ങളുടെ ടീം. ഗ്രൗണ്ടിലേക്ക് കൂട്ടമായി വന്ന് ഞങ്ങളുടെ കളി കാണു, ആരാധകന്റെ കമന്റിന് മറുപടിയായി അർഷ്ദീപ് സിങ് പറഞ്ഞു.
Also Read: PBKS vs RCB: പഞ്ചാബ്-ബെംഗളൂരു മത്സരം മഴ മുടക്കിയാലോ? ഫൈനലിൽ എത്തുക ആര്?
ഈ സീസണിൽ പഞ്ചാബ് കിങ്സിനായി ഏറ്റവും മികവ് കാണിച്ച ബോളറാണ് അർഷ്ദീപ് സിങ്. 18 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. 8.56 ആണ് സീസണിലെ ഇക്കണോമി. ടീമിന് നിർണായക ബ്രേക്ക് നൽകാൻ സീസണിൽ പലവട്ടം അർഷ്ദീപിന് സാധിച്ചു. പ്ലേഓഫിലും അത് തുടരാനാവും എന്നാണ് അർഷ്ദീപിന്റെ പ്രതീക്ഷ.
Also Read: PBKS vs RCB: പിച്ച് ചതിക്കുമോ? നാല് മത്സരങ്ങളിലും വിചിത്ര പെരുമാറ്റം? മത്സരം എവിട കാണാം
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം പിടിച്ചാണ് പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയറിൽ ആർസിബിയെ നേരിടുന്നത്. 14 മത്സരങ്ങളിൽ ഒൻപതിലും പഞ്ചാബ് ജയിച്ചു. ആദ്യ ക്വാളിഫയറിൽ ആർസിബിയെ തോൽപ്പിക്കാനായാൽ പഞ്ചാബ് കിങ്സിന് നേരെ ഫൈനൽ ഉറപ്പിക്കാം. തോറ്റാൽ എലിമിനേറ്റർ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ കളിക്കണം.
Read More
പഞ്ചാബികൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കുന്നില്ല; പരാതിയുമായി അർഷ്ദീപ് സിങ്
Arshdeep Singh Punjab Kings IPL 2025: "പഞ്ചാബിലെ പലരുടേയും പ്രിയപ്പെട്ട ടീം പഞ്ചാബ് കിങ്സ് അല്ല. അവർക്ക് മറ്റ് പല ടീമുകളോടുമാണ് ഇഷ്ടം, " അർഷ്ദീപ് സിങ് പറയുന്നു

Arshdeep Singh against LSG Photograph: (IPL, Instagram)
Arshdeep Singh Punjab Kings IPL 2025: പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കാത്ത നിരവധി ആരാധകർ പഞ്ചാബിലുണ്ടെന്ന് പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്. മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളെയാണ് പഞ്ചാബിൽ നിന്നുള്ള നിരവധി ആരാധകരും പിന്തുണയ്ക്കുന്നത് എന്ന് അർഷ്ദീപ് പറഞ്ഞു. സ്നാപ് ചാറ്റിൽ ആരാധകന്റെ കമന്റിന് മറുപടിയായാണ് അർഷ്ദീപിന്റെ വാക്കുകൾ.
പഞ്ചാബ് കിങ്സ് ക്വാളിഫയർ കളിക്കുമ്പോൾ പഞ്ചാബിൽ നിന്നുള്ളവർ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കണം എന്ന് അർഷ്ദീപ് പറഞ്ഞു. "പഞ്ചാബിലെ പലരുടേയും പ്രിയപ്പെട്ട ടീം പഞ്ചാബ് കിങ്സ് അല്ല. അവർക്ക് മറ്റ് പല ടീമുകളോടുമാണ് ഇഷ്ടം. എന്നാൽ നിങ്ങൾ പഞ്ചാബ് കിങ്സിനെ പിന്തുണയ്ക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്."
Also Read: ഇംഗ്ലീഷ് പരീക്ഷയ്ക്ക് നാളെ തുടക്കം; ഇന്ത്യ എയിൽ ആരെല്ലാം തിളങ്ങും? മത്സരം എവിടെ കാണാം?
പഞ്ചാബ് ആണ് നിങ്ങളുടെ സംസ്ഥാനം. പഞ്ചാബ് കിങ്സ് ആണ് നിങ്ങളുടെ ടീം. ഗ്രൗണ്ടിലേക്ക് കൂട്ടമായി വന്ന് ഞങ്ങളുടെ കളി കാണു, ആരാധകന്റെ കമന്റിന് മറുപടിയായി അർഷ്ദീപ് സിങ് പറഞ്ഞു.
Also Read: PBKS vs RCB: പഞ്ചാബ്-ബെംഗളൂരു മത്സരം മഴ മുടക്കിയാലോ? ഫൈനലിൽ എത്തുക ആര്?
ഈ സീസണിൽ പഞ്ചാബ് കിങ്സിനായി ഏറ്റവും മികവ് കാണിച്ച ബോളറാണ് അർഷ്ദീപ് സിങ്. 18 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. 8.56 ആണ് സീസണിലെ ഇക്കണോമി. ടീമിന് നിർണായക ബ്രേക്ക് നൽകാൻ സീസണിൽ പലവട്ടം അർഷ്ദീപിന് സാധിച്ചു. പ്ലേഓഫിലും അത് തുടരാനാവും എന്നാണ് അർഷ്ദീപിന്റെ പ്രതീക്ഷ.
Also Read: PBKS vs RCB: പിച്ച് ചതിക്കുമോ? നാല് മത്സരങ്ങളിലും വിചിത്ര പെരുമാറ്റം? മത്സരം എവിട കാണാം
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം പിടിച്ചാണ് പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയറിൽ ആർസിബിയെ നേരിടുന്നത്. 14 മത്സരങ്ങളിൽ ഒൻപതിലും പഞ്ചാബ് ജയിച്ചു. ആദ്യ ക്വാളിഫയറിൽ ആർസിബിയെ തോൽപ്പിക്കാനായാൽ പഞ്ചാബ് കിങ്സിന് നേരെ ഫൈനൽ ഉറപ്പിക്കാം. തോറ്റാൽ എലിമിനേറ്റർ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ കളിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.