/indian-express-malayalam/media/media_files/2025/05/28/4fbYU7Hwd1V0NPDmzoyt.jpg)
RCB vs PBKS IPL Qualifier Photograph: (IPL, Instagram)
RCB vs PBKS IPL Qualifier 1: ആദ്യ കിരീടം എന്ന സ്വപ്നം നെഞ്ചിൽ വെച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും വ്യാഴാഴ്ച ആദ്യ ക്വാളിഫയറിന് ഇറങ്ങുന്നത്. എന്നാൽ ആദ്യ ക്വാളിഫയർ മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് സംഭവിക്കും. മത്സര ഫലം കണ്ടെത്താനാവാതെ വന്നാൽ ആരാവും ഫൈനലിലേക്ക് എത്തുക?
ഛണ്ഡീഗഡിലാണ് ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ക്വാളിഫയർ. മഴ കല്ലുകടിയായി എത്തരുത് എന്നാണ് രണ്ട് ടീമുകളുടേയും ആരാധകരുടെ പ്രാർഥന. മെയ് 29ന് ചണ്ഡീഗഡിൽ മഴ പെയ്യാനുള്ള സാധ്യത കുറവാണ് എന്നാണ് കാലാവസ്ഥാ പ്രവചനം.
Also Read: india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
ഇനി മഴ മത്സരം തടസപ്പെടുത്തിയാൽ ആർസിബിക്കത് വലിയ തിരിച്ചടിയാവും. പഞ്ചാബിനെ അത് വലിയ രീതിയിൽ അലോസരപ്പെടുത്തില്ല. കാരണം മഴയെ തുടർന്ന് ക്വാളിഫയർ 1 ഉപേക്ഷിച്ചാൽ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ടീം ഫൈനലിലേക്ക് എത്തും.
ആദ്യ ക്വാളിഫയറിന് റിസർവ് ഡേ ഇല്ല. അതിനാൽ മത്സര ഫലം ഉണ്ടായില്ലെങ്കിൽ പഞ്ചാബ് നേരിട്ട് ഫൈനലിൽ എത്തുകയും ആർസിബിക്ക് എലിമിനേറ്റർ കളിച്ച് ജയിച്ച് എത്തുന്ന ടീമുമായി ക്വാളിഫയർ കളിക്കുകയും വേണ്ടിവരും.
Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '
ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ കട്ടയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുകയാണ് ആർസിബിയും പഞ്ചാബും. 14 കളിയിൽ ആർസിബിയും പഞ്ചാബും ഒൻപത് വീതം ജയം നേടി. നാല് തോൽവികളും. നെറ്റ്റൺറേറ്റിലെ നേരിയ വ്യത്യാസത്തിന്റെ ബലത്തിലാണ് പഞ്ചാബ് ഒന്നാം സ്ഥാനം പിടിക്കുന്നത്.
2016ന് ശേഷം ഐപിഎൽ ഫൈനലിൽ എത്താൻ ആർസിബിക്ക് കഴിഞ്ഞിട്ടില്ല. പഞ്ചാബ് ഐപിഎൽ ഫൈനലിലേക്ക് അവസാനമായി എത്തിയത് 2014ൽ ആണ്. ഒരു വട്ടം മാത്രമാണ് പഞ്ചാബ് ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്. ആർസിബി ഐപിഎൽ കലാശപ്പോരിലെത്തി കാലിടറി വീണത് മൂന്ന് തവണയാണ്, 2009, 2011, 2016 വർഷങ്ങളിൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.