scorecardresearch

കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '

MS Dhoni IPL Retirement: നല്ല സീസണായിരുന്നില്ല ഞങ്ങൾക്ക് ഇത്. എനിക്ക് തീരുമാനം എടുക്കാൻ നാലഞ്ച് മാസം കൂടി മുൻപിലുണ്ട്. തിരക്കുപിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമില്ല

MS Dhoni IPL Retirement: നല്ല സീസണായിരുന്നില്ല ഞങ്ങൾക്ക് ഇത്. എനിക്ക് തീരുമാനം എടുക്കാൻ നാലഞ്ച് മാസം കൂടി മുൻപിലുണ്ട്. തിരക്കുപിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമില്ല

author-image
Sports Desk
New Update
MS Dhoni, Virat Kohli New

MS Dhoni, Virat Kohli Photograph: (Screengrab)

MS Dhoni IPL Retirement: കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാണ് ധോണിയും സംഘവും തങ്ങളുടെ 18ാം ഐപിഎൽ സീസൺ അവസാനിപ്പിക്കുന്നത്. ഗുജറാത്തിനെതിരെ 83 റൺസിന്റെ കൂറ്റൻ ജയത്തിലേക്ക് എത്തിയതിന് പിന്നാലെ തന്റെ ഐപിഎൽ ഭാവിയെ സംബന്ധിച്ചും ധോണി പ്രതികരിച്ചു. 

Advertisment

അവസാനിപ്പിച്ചു എന്ന് ഞാൻ പറയുന്നില്ല. തിരികെ വരും എന്നും ഞാൻ പറയുന്നില്ല, ആരാധകരെ ആകാംക്ഷയിൽ തന്നെ നിർത്തി ധോണി പറഞ്ഞു. ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ട് എന്നാണ് ധോണി പറയുന്നത്. 

"നല്ല സീസണായിരുന്നില്ല ഞങ്ങൾക്ക് ഇത്. എനിക്ക് തീരുമാനം എടുക്കാൻ നാലഞ്ച് മാസം കൂടി മുൻപിലുണ്ട്. തിരക്കുപിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമില്ല. ഫിറ്റ്നസ് നിലനിർത്തണം. ഏറ്റവും മികച്ച അവസ്ഥയിലായിരിക്കണം. പ്രകടനം നോക്കിയാണ് ക്രിക്കറ്റ് താരങ്ങൾ വിരമിക്കേണ്ടത് എങ്കിൽ പലരും 22 വയസിലെല്ലാം വിരമിക്കണം." കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കലിലേക്ക് പരോക്ഷമായി ചൂണ്ടിയെന്നോണം ധോണി പറഞ്ഞു. 

Also Read: കഴിഞ്ഞ ടെസ്റ്റിൽ 'ഡ്രിങ്ക്സ് ബോയ്'; ഇപ്പോൾ ക്യാപ്റ്റൻ; ദുരന്തമാണോ കാത്തിരിക്കുന്നത്?

Advertisment

"റാഞ്ചിയിലേക്ക് തിരികെ പോകും. ബൈക്ക് ഓടിച്ച് ആസ്വദിക്കും. ഞാൻ കളി അവസാനിപ്പിച്ചു എന്ന് ഞാൻ പറയുന്നില്ല. തിരികെ വരും എന്നും ഞാൻ പറയുന്നില്ല. എനിക്ക് ഒരുപാട് സമയം മുൻപിലുണ്ട്. ആലോചിച്ച് തീരുമാനമെടുക്കും."

Also Read: india Test Squad Announcement: ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്ക്വാഡിൽ ഇവരെല്ലാം

സീസൺ ആരംഭിച്ചപ്പോൾ നാല് മത്സരം ചെന്നൈയിലായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ ആദ്യം ബാറ്റ് ചെയ്യുന്നതിന് അനുകൂലമാണ് വിക്കറ്റ് എന്നാണ് എനിക്ക് തോന്നിയത്. ബാറ്റിങ് ഡിപ്പാർമെന്റിൽ എനിക്ക് ആശങ്ക ഉണ്ടായിരുന്നു."

Read Also: Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്

"റൺസ് കണ്ടെത്താൻ ഞങ്ങൾക്കാവും. എന്നാൽ ചില ഓട്ടകൾ അടയ്ക്കേണ്ടതുണ്ട്. അടുത്ത സീസണിൽ ഋതുരാജിന് കൂടുതൽ ആലോചിച്ച് തലപുകയ്ക്കേണ്ടി വരില്ല. എന്നേക്കാൾ 25 വയസ് ചെറുപ്പമാണ് ഋതുരാജ്. എനിക്ക് പ്രായമായി എന്ന് അതാണ് എന്നെ ഓർമിപ്പിക്കുന്നത്," ഗുജറാത്തിനെതിരായ മത്സരത്തിന് ശേഷം ധോണി പറഞ്ഞു. 

Read More

IPL 2025 Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: