/indian-express-malayalam/media/media_files/2025/05/28/cEfXNtmznEvPw1kgDsFE.jpg)
Rishabh Pant, Digvesh Rathi Photograph: (Instagram)
Rishabh Pant mankad appeal withdrawal: ആർസിബി താരം ജിതേഷ് ശർമയ്ക്ക് എതിരായ മങ്കാദിങ് അപ്പീൽ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് പിൻവലിച്ചതിന് വിമർശിച്ച് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. ബോളറെ അപമാനിതനാക്കുന്ന നീക്കമാണ് ഋഷഭ് പന്തിൽ നിന്ന് വന്നത് എന്നാണ് അശ്വിന്റെ വിമർശനം.
ജിതേഷ് ശർമയെ ദിഗ്വേഷ് റാത്തി മങ്കാദ് ചെയ്തതിന് പിന്നാലെ ഋഷഭ് പന്ത് അപ്പീൽ പിൻവലിച്ചതിനെ പ്രശംസിച്ച് കമന്ററി ബോക്സിൽ നിന്ന് പ്രതികരണം വന്നു. മഹത്തായ സ്പോർട്സ്മാൻഷിപ്പിന്റെ ഉദാഹരണം എന്നെല്ലാമാണ് കമന്ററി ബോക്സിൽ നിന്ന് അഭിപ്രായം വന്നത്. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് അശ്വിൻ.
"ദിഗ്വേഷ് റാത്തി നിങ്ങളുടെ മകനാണ് എന്ന് ചിന്തിക്കുക. ദിഗ്വേഷിന്റെ തീരുമാനം കോടിക്കണക്കിന് മനുഷ്യരുടെ മുൻപിൽ വെച്ച് അവന്റെ ക്യാപ്റ്റൻ വിമർശിക്കുന്നു. അത് ശരിയല്ല. കാരണം ക്യാപ്റ്റന്റെ ജോലി തന്റെ സഹതാരങ്ങളെ പിന്തുണയ്ക്കുക എന്നതാണ്," അശ്വിൻ പറഞ്ഞു.
Also Read: india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
"യഥാർഥത്തിൽ ദിഗ്വേഷ് അപമാനിതനാവുകയായിരുന്നു. ബോളർ അവിടെ എത്രമാത്രം ചെറുതായി എന്നത് നിങ്ങൾ മനസിലാക്കുന്നുണ്ടോ? അവൻ അങ്ങനെ ഇനിയൊരിക്കലും ചെയ്യാൻ സാധ്യതയില്ല. മങ്കാദിങ് ചെയ്യരുത് എന്നാവും ഭൂരിഭാഗം കമന്റുകളും. എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?" തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ ചോദിക്കുന്നു.
"ദിഗ്വേഷ് എന്റെ ബന്ധു അല്ല. എന്റെ സുഹൃത്തും അല്ല. ആരാണ് ദിഗ്വേഷ് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവന്റെ ഉള്ളിലുണ്ടായ മുറിവ് അവനെ ഒരുപാട് ബാധിക്കും. ബോളർമാരോട് ആർക്കും വലിയ കരുതലൊന്നുമില്ല. കോടിക്കണക്കിനാളുകളുടെ മുൻപിൽ വെച്ച് ആ അപ്പീൽ പിൻവലിച്ചത് വലിയ അധിക്ഷേപമാണ്."
Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '
"നമുക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാം. ക്രിക്കറ്റ് നിയമം അനുസരിച്ച് അപ്പീൽ തേർഡ് അമ്പയറുടെ അടുത്തേക്ക് എത്തി. അംപയർ ഔട്ട് അല്ല എന്ന് വിധിച്ചു. അപ്പോൾ അത് നോട്ട്ഔട്ട് ആണ്. അവിടെ അപ്പീൽ പിൻവലിക്കേണ്ടതിന്റെ കാര്യമില്ല," അശ്വിൻ പറഞ്ഞു.
Read More
കാത്തിരുന്നത് ഒന്നും രണ്ടും വർഷങ്ങളല്ല; നാളെ ഫൈനൽ ഉറപ്പിക്കുക പഞ്ചാബോ ആർസിബിയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.