/indian-express-malayalam/media/media_files/2025/04/22/AouLMbQbQpkIYx5dGusQ.jpg)
Virat Kohli, Shreyas Iyer Photograph: (X)
RCB vs PBKS IPL 2025 Qualifier: ഇതുവരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ലാത്ത രണ്ട് ടീമുകൾ. അങ്ങനെ രണ്ട് ടീമുകൾ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ക്വാളിഫയർ ഒന്നിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും എന്നുറപ്പ്. വ്യാഴാഴ്ച നടക്കുന്ന ക്വാളിഫയർ ഒന്നിൽ ആർസിബിയും പഞ്ചാബും ഏറ്റുമുട്ടുമ്പോൾ ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കുക ആർക്കാവും?
ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ കട്ടയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുകയാണ് ആർസിബിയും പഞ്ചാബും. 14 കളിയിൽ ആർസിബിയും പഞ്ചാബും ഒൻപത് വീതം ജയം നേടി. നാല് തോൽവികളും. നെറ്റ്റൺറേറ്റിലെ നേരിയ വ്യത്യാസത്തിന്റെ ബലത്തിലാണ് പഞ്ചാബ് ഒന്നാം സ്ഥാനം പിടിക്കുന്നത്.
Also Read: RCB vs LSG: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
2016ന് ശേഷം ഐപിഎൽ ഫൈനലിൽ എത്താൻ ആർസിബിക്ക് കഴിഞ്ഞിട്ടില്ല. പഞ്ചാബ് ഐപിഎൽ ഫൈനലിലേക്ക് അവസാനമായി എത്തിയത് 2014ൽ ആണ്. ഒരു വട്ടം മാത്രമാണ് പഞ്ചാബ് ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്. ആർസിബി ഐപിഎൽ കലാശപ്പോരിലെത്തി കാലിടറി വീണത് മൂന്ന് തവണയാണ്, 2009, 2011, 2016 വർഷങ്ങളിൽ.
അൺക്യാപ്പ്ഡ് ആയ താരങ്ങളുടെ കരുത്തിലാണ് ഈ സീസണിൽ പഞ്ചാബ് കുതിച്ചത്. സീസണിൽ പഞ്ചാബ് സ്കോർ ചെയ്ത റൺസിൽ 60 ശതമാനവും വന്നത് അവരുടെ അൺക്യാപ്പ്ഡ് കളിക്കാരിൽ നിന്ന്. എന്നാൽ ആർസിബിയുടെ ബാറ്റിങ് കരുത്ത് പരിചയസമ്പന്നരായ കളിക്കാരിലായിരുന്നു. ആർസിബിയുടെ അൺക്യാപ്പ് ബാറ്റർമാർ കണ്ടെത്തിയത് നാല് റൺസ് മാത്രം.
ശ്രേയസും കോഹ്ലിയും നേർക്കുനേർ
പഞ്ചാബ് കിങ്സിന്റെ ക്വാളിഫയർ പ്രവേശനത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പങ്ക് നിർണായകമായിരുന്നു. ടീമിനെ മുൻപിൽ നിന്ന് നയിച്ച് 514 റൺസ് ആണ് ശ്രേയസ് കണ്ടെത്തിയത്. മറുവശത്ത് കോഹ്ലി മറ്റൊരു മികച്ച ഐപിഎൽ സീസൺ കണ്ടെത്തിയതാണ് ആർസിബിയെ തുണച്ചത്. 602 റൺസ് ആണ് ലീഗ് ഘട്ടത്തിൽ കോഹ്ലി സ്കോർ ചെയ്തത്.
Also Read:MS Dhoni: ധോണിയുടെ ഫീൽഡ് സെറ്റ് തന്ത്രം; ഒരോവറിൽ വീണത് രണ്ട് വിക്കറ്റ്
പഞ്ചാബും ആർസിബിയും നേർക്കുനേർ വന്നപ്പോൾ
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പഞ്ചാബും ആർസിബിയും നേർക്കുനേർ വന്നപ്പോൾ പഞ്ചാബിന് ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രം. ഈ സീസണിൽ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോൾ രണ്ട് ടീമും ഓരോ ജയം വീതം നേടി.
എന്നാൽ ഐപിഎൽ ചരിത്രത്തിലെ ആർസിബി-പഞ്ചാബ് വിജയ കണക്ക് എടുത്താൽ പഞ്ചാബിനാണ് നേരിയ മുൻതൂക്കം. ഇരുവരും നേർക്കുനേർ വന്ന 35 മത്സരങ്ങളിൽ 18 എണ്ണത്തിൽ പഞ്ചാബ് ജയിച്ചപ്പോൾ ആർസിബി ജയിച്ചത് 17 എണ്ണത്തിൽ .
Also Read: Virat Kohli: 'നിന്റെ കണ്ണുപോലെയാണ് കുഞ്ഞിന്റേതും'; സഹീറിന്റെ മോനെ നോക്കി കോഹ്ലി
പഞ്ചാബിനെതിരെ ആർസിബിയുടെ ഉയർന്ന സ്കോർ
241 റൺസ് ആണ് പഞ്ചാബ് കിങ്സിന് എതിരെ ബെംഗളൂരു ഇതുവരെ കണ്ടെത്തിയ ഉയർന്ന സ്കോർ. ആർസിബിക്കെതിരെ പഞ്ചാബ് കണ്ടെത്തിയ ഉയർന്ന സ്കോർ 232 റൺസും. പഞ്ചാബിന് മുൻപിൽ ആർസിബി 84 റൺസിന് പുറത്തായിട്ടുണ്ട്. പഞ്ചാബിനെ 88 റൺസിന് പുറത്താക്കാൻ ആർസിബിക്കും കഴിഞ്ഞിട്ടുണ്ട്.
ആർസിബി സാധ്യതാ ഇലവൻ: വിരാട് കോഹ്ലി, ഫിൽ സോൾട്ട്, മായങ്ക് അഗർവാൾ, രജത് പാടിദാർ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ജോഷ് ഹെയ്സൽവുഡ്
പഞ്ചാബ് സാധ്യതാ ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, നെഹാൽ വധേര, ശശാങ്ക് സിങ്, സ്റ്റോയ്നിസ്, അസ്മതുള്ള ഒമർസായി, ഹർപ്രീത് ബ്രാർ, ജാമിസൺ, അർഷ്ദീപ് സിങ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം എത്ര മണിക്ക് ആരംഭിക്കും?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് പോര് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
Read More:
- india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us