/indian-express-malayalam/media/media_files/2025/05/26/ivcTYtDu1IaynQK9wKsZ.jpg)
Virat Kohli, Zaheer Khan Photograph: (instagram)
ഇന്ത്യൻ മുൻ ഫാസ്റ്റ് ബോളർ സഹീർ ഖാനും വിരാട് കോഹ്ലിയും ഒരുമിച്ചുള്ള വിഡിയോയാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കുന്നത്. ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് മുൻപ് ഇരുടീമുകളും പരിശീലന സെഷന് ഇറങ്ങിയപ്പോഴാണ് സംഭവം. സഹീറിന്റെ കുഞ്ഞിന്റെ ദൃശ്യങ്ങൾ കണ്ട് കോഹ്ലിയിൽ നിന്ന് വന്ന വാക്കുകളാണ് ഏവരുടേയും ഹൃദയം തൊടുന്നത്.
എൽഎസ്ജി മെന്ററായ സഹീർ ഖാൻ മൊബൈലിൽ കുഞ്ഞിന്റെ ഫോട്ടോ കോഹ്ലിയെ കാണിച്ചു. നോക്കൂ, ഇതാണ് മിസ്റ്റർ ഫതേഹ്സിൻഹ് ഖാൻ എന്നാണ് ഫോട്ടോ കാണിച്ച് കോഹ്ലിയോട് സഹീർ ഖാൻ പറയുന്നത്. എങ്ങനെ പോകുന്നു? ആരെ പോലെയാണ് ഇവൻ എന്നായി കോഹ്ലിയുടെ ചോദ്യം.
Simply ‘𝘈𝘸𝘸’ 😍 pic.twitter.com/I4sKfD5JPK
— Lucknow Super Giants (@LucknowIPL) May 25, 2025
Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '
നിന്റെ പോലെയാണ് കുഞ്ഞിന്റെ കണ്ണുകൾ എന്നും സഹീർഖാനോട് കോഹ്ലി പറഞ്ഞു. ലക്നൗ സൂപ്പർ ജയന്റ്സ് പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഹീറിനും ഭാര്യ സാഗരികയ്ക്കും കുഞ്ഞ് പിറന്നത്.
Also Read: IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത
ഈ വർഷം ഏപ്രിലിലാണ് ഇരുവരും മാതാപിതാക്കളായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സഹീറും സാഗരികയും 2017ൽ വിവാഹിതരായത്. 2014ൽ ആണ് സഹീർ ഇന്ത്യക്കായി അവസാനം കളിച്ചത്. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്.
Read More
- india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
- IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us