scorecardresearch

IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത

IPL Qualifier 1 2025: ടോപ് രണ്ടിൽ ഫിനിഷ് ചെയ്താൽ നേരിട്ട് ഫൈനലിലേക്ക് എത്താം, തോൽവി നേരിട്ടാൽ എലിമിനേറ്റർ കളിക്കാം. ഇതോടെ ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യാനാവും നാല് ടീമുകളുടേയും ശ്രമം.

IPL Qualifier 1 2025: ടോപ് രണ്ടിൽ ഫിനിഷ് ചെയ്താൽ നേരിട്ട് ഫൈനലിലേക്ക് എത്താം, തോൽവി നേരിട്ടാൽ എലിമിനേറ്റർ കളിക്കാം. ഇതോടെ ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യാനാവും നാല് ടീമുകളുടേയും ശ്രമം.

author-image
Sports Desk
New Update
Virat Kohli, Hardik Pandya, Shreyas Iyer, Shubman Gill

Virat Kohli, Hardik Pandya, Shreyas Iyer, Shubman Gill Photograph: (IPL, Instagram)

IPL 2025 Playoff Top 2 Race: ഐപിഎൽ പ്ലേഓഫിൽ ആരെല്ലാം എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞു. ഇനി ടോപ് 2 സ്പോട്ട് നേടിയെടുത്ത് കരുത്ത് കാണിക്കുക ആരെല്ലാമാവും എന്നതാണ് ചോദ്യം. ഗുജറാത്തും ആർസിബിയും പഞ്ചാബും കഴിഞ്ഞ മത്സരങ്ങളിൽ പ്ലേഓഫ് കാണതെ പുറത്തായ ടീമുകളിൽ നിന്ന് തോൽവി വാങ്ങിയിരുന്നു. ഇതോടെ പ്ലേഓഫ് ഉറപ്പിച്ച നാല് ടീമുകൾക്കും ടോപ് 2 എന്ന സാധ്യത തെളിയുകയാണ്. 

Advertisment

നിലവിൽ 18 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് ആണ് ഒന്നാമത്. 17 പോയിന്റുമായി പഞ്ചാബ് കിങ്സും ആർസിബിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 16 പോയിന്റുമായി മുംബൈ ഇന്ത്യൻസ് നാലാമത്. ടോപ് രണ്ടിൽ ഫിനിഷ് ചെയ്താൽ നേരിട്ട് ഫൈനലിലേക്ക് എത്താം, തോൽവി നേരിട്ടാൽ എലിമിനേറ്റർ കളിക്കാം. മെയ് 27ന് ലക്നൗവും ആർസിബിയും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം. 

Also Read: കഴിഞ്ഞ ടെസ്റ്റിൽ 'ഡ്രിങ്ക്സ് ബോയ്'; ഇപ്പോൾ ക്യാപ്റ്റൻ; ദുരന്തമാണോ കാത്തിരിക്കുന്നത്?

ഗുജറാത്ത് ടൈറ്റൻസ്

ഒന്നാം സ്ഥാനം നിലനിർത്താൻ ഗുജറാത്തിനാണ് കൂടുതൽ സാധ്യത. ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചാൽ ക്വാളിഫയർ 1ലേക്ക് എത്താം. ചെന്നൈക്കെതിരായ ജയത്തോടെ ഗുജറാത്തിന് 20 പോയിന്റാവും. ബാക്കിയുള്ള ടീമുകൾക്ക് 20 പോയിന്റിലേക്ക് എത്താനാവില്ല. 

Advertisment

ഇനി ചെന്നൈക്കെതിരെ ഗുജറാത്ത് തോറ്റാലും ഗില്ലിനും സംഘത്തിനും മറ്റൊരു വഴിയുണ്ട്. മുംബൈ, ആർസിബി, പഞ്ചാബ് എന്നിവരിൽ ഒരു ടീമെങ്കിലും അവരുടെ അവസാന മത്സരം തോൽക്കണം. 

Read Also: Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്

പഞ്ചാബ് കിങ്സ്

പഞ്ചാബ് കിങ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. മുംബൈയെ തോൽപ്പിക്കുന്നതിനൊപ്പം ഗുജറാത്ത് അല്ലെങ്കിൽ ആർസിബി അവരുടെ അവസാന ലീഗ് മത്സരം തോൽക്കണം. ഇങ്ങനെ വന്നാൽ പഞ്ചാബിന് ക്വാളിഫയർ 1 കളിക്കാം. 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

പഞ്ചാബിന്റേതിന് സമാനമാണ് ആർസിബിയുടേയും ടോപ് രണ്ടിൽ എത്താനുള്ള സാധ്യതകൾ. ലക്നൗവിനെതിരെ ആർസിബിക്ക് ജയം ഉറപ്പാക്കണം. ഇതിനൊപ്പം ഗുജറാത്ത് അല്ലെങ്കിൽ പഞ്ചാബ് അവരുടെ അവസാന മത്സരം തോൽക്കണം. എന്നാൽ രണ്ട് പേരും തോറ്റില്ലെങ്കിൽ നെറ്റ്റൺറേറ്റും ഇവിടെ നിർണായകമാവും. 

Also Read: india Test Squad Announcement: ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്ക്വാഡിൽ ഇവരെല്ലാം

ഇവിടെ ആർസിബിക്ക് അനുകൂലമാകുന്ന ഘടകം ലീഗിലെ അവസാന മത്സരം കളിക്കുന്നത് ആർസിബി ആണ് എന്നതാണ്. അതിനാൽ നെറ്റ്റൺറേറ്റിൽ കുറവ് ആണ് പ്രശ്നം എങ്കിൽ ലക്നൗവിന് എതിരായ കളിയിൽ ഇത് പരിഹരിക്കാനുള്ള സാധ്യത  ആർസിബിക്ക് മുൻപിലുണ്ട്. 

മുംബൈ ഇന്ത്യൻസ്

പ്ലേഓഫിലേക്ക് ഏറ്റവും ഒടുവിൽ യോഗ്യത നേടിയത് മുംബൈയാണ്. ടോപ് രണ്ടിൽ എത്താൻ നേരിയ സാധ്യത മുംബൈക്ക് മുൻപിലും ഉണ്ട്. പഞ്ചാബിനെതിരെ മുംബൈ ജയിക്കണം. ഇതോടെ മുംബൈക്ക് 18 പോയിന്റാവും. ഇതിനൊപ്പം ഗുജറാത്ത് അല്ലെങ്കിൽ ആർസിബി അവരുടെ അവസാന ലീഗ് മത്സരം തോൽക്കണം. ഇങ്ങനെ വന്നാലെ മുംബൈക്കെ ക്വാളിഫയർ 1 കളിക്കാൻ സാധിക്കുകയുള്ളു.

Read More

Gujarat Titans Mumbai Indians IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: